അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
16 വയസ്സുകാരൻ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
16 വയസ്സുകാരൻ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി; അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തൊടുപുഴ: മകൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതിന്റെ പേരിൽ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പർ നിസ ഷിയാസിനാണ് (42) രാഷ്ട്രീയ പകപോക്കലിനെത്തുടർന്ന് ജോലി നഷ്ടമായത്.
തൊടുപുഴ നഗരസഭയിലെ 21-ാം വാർഡായ കീരികോടിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടി നിസയുടെ 16 വയസ്സുകാരനായ മകൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സുഹൃത്തായ സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചതിനെ നിസ തടഞ്ഞതുമില്ല. എന്നാൽ, എൽ.ഡി.എഫ് സ്വാധീന മേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചതോടെയാണ് സി.പി.എം പ്രാദേശിക നേതൃത്വം നിസയ്ക്കെതിരെ തിരിഞ്ഞത്.
ഭീഷണിയുമായി പ്രാദേശിക നേതൃത്വം
നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ളവർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും പ്രാദേശിക നേതാക്കളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് ബാങ്ക് ഭരണസമിതി നിസയെ പുറത്താക്കാൻ തീരുമാനിച്ചത്.
മടക്കി നൽകിയ ബോണസ്
കഴിഞ്ഞ ആറ് വർഷമായി ഈ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു നിസ. 11 വർഷം മുൻപ് മരിച്ച ഭർത്താവ് ഷിയാസ് സി.പി.എം പ്രവർത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിസയ്ക്ക് ബാങ്കിൽ ജോലി ലഭിച്ചത്. കേവലം 5000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. പുതുവർഷ ബോണസായി ലഭിച്ച 1000 രൂപയും ശമ്പളവും നൽകിയ ശേഷമാണ് അധികൃതർ നിസയെ പിരിച്ചുവിട്ടത്. എന്നാൽ ബോണസ് തുക തിരികെ നൽകിക്കൊണ്ടാണ് നിസ ബാങ്കിന്റെ പടിയിറങ്ങിയത്. ഏക വരുമാന മാർഗ്ഗം നഷ്ടമായതോടെ ഈ കുടുംബം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
