നിമിഷ സജയൻ കരുണാസ് ചിത്രം ‘എന്ന വിലൈ’ സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം എന്ന വിലൈ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിമിഷ സജയനും കരുണാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സോഷ്യോ പൊളിറ്റിക്കൽ ഫാമിലി ത്രില്ലറാണ്.
കൊച്ചി: പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം 'എന്ന വിലൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ സജീവ് പാഴൂർ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളികളായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയായാണ് 'എന്ന വിലൈ' അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. വൈകാരികമായ മുഹൂർത്തങ്ങൾക്കൊപ്പം പ്രേക്ഷകരെ ആകാംഷയുടെ മുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥാവിഷ്കാരം. മികച്ചൊരു തീയേറ്റർ അനുഭവം സമ്മാനിക്കുന്നതിനൊപ്പം സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിറ്റോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം അടുത്തിടെ ഈ ചിത്രം സ്വന്തമാക്കിയിരുന്നു.
രാമേശ്വരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ ഒരു തമിഴ് ചിത്രത്തിനായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ആൽബി ആന്റണി
സംഗീതം: സാം സി എസ്
എഡിറ്റർ: ശ്രീജിത്ത് സാരംഗ്
പ്രൊഡക്ഷൻ കൺട്രോളർ: എം ശിവകുമാർ
ആർട്ട് ഡയറക്ടർ: കെ ശിവകൃഷ്ണ
ആക്ഷൻ: പിസി സ്റ്റണ്ട്സ്
കോ-ഡയറക്ടർ: രതീഷ്
കോസ്റ്റ്യൂം ഡിസൈനർ: ആർ മുരുഗാനന്ദം
മേക്കപ്പ്: വി. ദിനേഷ്കുമാർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സൽമാൻ കെ എം
സ്റ്റിൽസ്: കാർത്തിക് എ കെ
പ്രൊഡക്ഷൻ മാനേജർമാർ: ആർ രാജീവ് ഗാന്ധി, പി കാർത്തി
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.