വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ

​തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി ഓടാൻ സാധ്യത സമയക്രമം സമർപ്പിച്ചു

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ

​തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ: കോട്ടയം വഴി ഓടാൻ സാധ്യത; സമയക്രമം സമർപ്പിച്ചു

​തിരുവനന്തപുരം: യാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴി സർവീസ് നടത്തിയേക്കും. ട്രെയിനിന്റെ സമയക്രമം സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. രാത്രി 7.30-ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് പുറപ്പെട്ട് 12 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് ക്രമീകരണം.

​ബെംഗളൂരുവിലെ ബയ്യപ്പനഹള്ളി എസ്.എം.വി.ടി സ്റ്റേഷനും തിരുവനന്തപുരം നോർത്തിനും ഇടയിലാകും സർവീസ്. ഏകദേശം 842 കിലോമീറ്റർ ദൂരം കുറഞ്ഞ സമയത്തിനുള്ളിൽ പിന്നിടാനാകുന്നത് ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും.

​പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്കുകൾ:

ഭക്ഷണം ഉൾപ്പെടെയുള്ള ഏകദേശ നിരക്കുകൾ താഴെ പറയുന്ന രീതിയിലാകാനാണ് സാധ്യത:

​തേഡ് എസി: ₹2300

​സെക്കൻഡ് എസി: ₹3000

​ഫസ്റ്റ് എസി: ₹3600

​രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഗുവാഹത്തി – ഹൗറ റൂട്ടിൽ ഉടൻ ആരംഭിക്കാനിരിക്കെയാണ് കേരളത്തിനുള്ള വന്ദേഭാരത് സ്ലീപ്പറിന്റെ വാർത്തകൾ പുറത്തുവരുന്നത്. ഉയർന്ന നിരക്കാണെങ്കിലും യാത്രയിലെ സൗകര്യവും വേഗതയും കണക്കിലെടുത്ത് വന്ദേഭാരത് സ്ലീപ്പറിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.