മാനന്തവാടി എം.എൽ.എ ഉഷ വിജയന്റെ മകൻ ഇനി കമാൻഡോ
ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കി എം.എൽ.എ ഉഷ വിജയന്റെ മകൻ അഭയ് കൃഷ്ണ. പാണ്ടിക്കാട് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ വിശിഷ്ടാതിഥിയായി എം.എൽ.എ എത്തി.
എം.എല്‍.എ ഉഷ വിജയന്റെ മകന്‍ ഇനി കമാന്റോ അഭിമാനത്തോടെ മാനന്തവാടി
മലപ്പുറം (പാണ്ടിക്കാട്): സംസ്ഥാന പോലീസിന്റെ കീഴിലുള്ള ഇന്ത്യ റിസേർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കി ജനപ്രതിനിധിയുടെ മകനും ഇനി നാടിന്റെ കാവലാളാകും. മാനന്തവാടി എം.എൽ.എ ഉഷ വിജയന്റെ മകൻ അഭയ് കൃഷ്ണ കെ. വിജയനാണ് പുതിയ കമാൻഡോ പദവിയിലേക്ക് കാലെടുത്തുവെച്ചത്.
പാണ്ടിക്കാട് നടന്ന സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അപ്രതീക്ഷിത വിശിഷ്ടാതിഥിയായാണ് ഉഷ വിജയൻ എം.എൽ.എ എത്തിയത്. തിരക്കുകളെല്ലാം മാറ്റിവെച്ച് മകന്റെ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കുടുംബസമേതമാണ് അവർ ചടങ്ങിലെത്തിയത്.
ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം അഭയ് കൃഷ്ണ എഴുതിയ ആദ്യ പി.എസ്.സി പരീക്ഷയിൽ തന്നെ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ചെറുപ്പം മുതലേ പോലീസ് സേനയുടെ ഭാഗമാകണമെന്ന മകന്റെ ആഗ്രഹത്തിന് കുടുംബം പൂർണ്ണ പിന്തുണ നൽകി. മകൻ സംസ്ഥാന പോലീസിന്റെയും കമാൻഡോ വിഭാഗത്തിന്റെയും ഭാഗമാകുന്നത് ഏതൊരു അമ്മയെയും പോലെ തനിക്കും ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് എം.എൽ.എ പ്രതികരിച്ചു.
എം.എൽ.എയ്ക്ക് പുറമെ ഭർത്താവ് വിജയൻ, മകൻ വിവേകാനന്ദ്, അമ്മ ശാന്ത എന്നിവരും മറ്റ് കുടുംബാംഗങ്ങളും പരേഡ് വീക്ഷിക്കാൻ പാണ്ടിക്കാട്ട് എത്തിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ മറ്റ് കമാൻഡോകൾക്കും കുടുംബാംഗങ്ങൾക്കും എം.എൽ.എ ആശംസകൾ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ
ആൺകുട്ടികൾക്കും മുടി വളർത്താം വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
ശുചിത്വ മാനദണ്ഡം പാലിച്ചില്ല 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു 84 കടകൾക്ക് നോട്ടീസ്
കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി സിപിഎം അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ 
