പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല മന്ത്രി എൻ. ഷംസുദ്ദീൻ
കേരളത്തിലെ മുഴുവൻ സ്കൂളുകളും ആധുനിക രീതിയിലേക്ക് ഉയരണമെന്നും ഡിജിറ്റൽ വേർതിരിവുകളില്ലാത്ത പൊതുവിദ്യാഭ്യാസം ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചെറ്റച്ചൽ ഗവ. ഹൈസ്കൂളിന്റെ 75 ാം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
ഡിജിറ്റൽ വേർതിരിവുകളില്ലാത്ത പൊതുവിദ്യാഭ്യാസം ഉറപ്പാക്കും മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: നാട്ടിൻപുറങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ളവ ആധുനിക രീതിയിലേക്ക് ഉയരണമെന്നും വിദ്യാഭ്യാസ രംഗത്ത് ഒരുതരത്തിലുള്ള ഡിജിറ്റൽ വേർതിരിവുകളും ഉണ്ടാകാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ലോകം ഇന്ന് ഒരു 'ഗ്ലോബൽ വില്ലേജ്' ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിനാൽ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറ്റച്ചൽ ഗവ ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 75-ാം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഏറ്റവും മികവോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിൽ ഓരോ സ്കൂളുകളും നിർണായക പങ്കാണ് വഹിക്കുന്നത്. വിദ്യ പകർന്നുകൊണ്ട് നാടിന്റെ പ്രിയപ്പെട്ട സരസ്വതി ക്ഷേത്രങ്ങളായി മാറിയ സർക്കാർ സ്കൂളുകൾ നാട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ മധുരസ്മരണകളുടെ കേന്ദ്രബിന്ദുവാണ് ഓരോ വിദ്യാലയങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ എൽ.പി, യു.പി സ്കൂളുകളിലും 'ഡിജിറ്റൽ സ്ക്വയർ' സജ്ജമാക്കും. കൂടാതെ ഈ അധ്യയന വർഷം മുതൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "എറൈസ്" എന്ന പേരിൽ നിർമിത ബുദ്ധി പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികളും വിവിധ കാലയളവുകളിൽ സേവനമനുഷ്ഠിച്ചവരും ചടങ്ങിൽ തങ്ങളുടെ മുൻകാല ഓർമകൾ പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ജ്യോതി ബി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ.ആർ. ഷൈജു, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.വി. രേഷ്മ, വാർഡ് മെമ്പർ അശ്വതി ഷിജു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ
കേരളപ്പിറവി ആഘോഷം കേരള ഹൗസിൽ മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകാരന്മാർ
പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല മന്ത്രി എൻ. ഷംസുദ്ദീൻ
പൊതുവിദ്യാലയങ്ങളിൽ 3, 6 ക്ലാസുകളിൽ പ്രത്യേക പഠന വിലയിരുത്തൽ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ
ബീമാപള്ളി ഉറൂസ് നവംബർ 11 മുതൽ 21 വരെ
വെട്ടുകാട് തിരുനാൾ ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ