വിദ്യാർത്ഥികളിൽ സുരക്ഷാ പാഠങ്ങൾ പകരാൻ മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് അസ്സിസി വിദ്യാനികേതൻ സ്കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. കിൻഫ്ര ജനറൽ മാനേജർ ടി.ബി അമ്പിളി ഉദ്ഘാടനം ചെയ്തു.
റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു
കാക്കനാട് : മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. കാക്കനാട് അസ്സിസി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ കിൻഫ്ര ജനറൽ മാനേജർ (പി & ബി ഡി) ടി.ബി അമ്പിളി പരിപാടി ഉദ്ഘാടനം ചെയ്തു.
യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങളിലും റോഡപകട മരണങ്ങളിലും ആശങ്ക രേഖപ്പെടുത്തുകയും അവർ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
ഏകദേശം 900 പേർ പങ്കെടുത്ത പരിപാടിയിൽ ഡ്രൈവിങ് ലൈസൻസ് നേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡ് നിയമങ്ങൾ, സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എറണാകുളം എം.വി.ഐ. എൻ.വിനോദ് കുമാർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന റോഡ് സുരക്ഷാ ക്വിസ് മത്സരത്തിൽ വിജയികളായ അബ്ദുൽ അഹബാനും ബ്രയാൻ എം. അജീഷിനും സമ്മാനമായി ഹെൽമെറ്റുകൾ വിതരണം ചെയ്തു. എ.എം.വി.ഐ. കശ്യപ് വി. റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) ബിജു ഐസക് അധ്യക്ഷത വഹിച്ച പരിപാടിയിൽ അസ്സിസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മേരിദാസ് കൊച്ചേരി സുരക്ഷാ സന്ദേശം നൽകി. എം.വി.ഐ. ഡി.എസ് ജയകൃഷ്ണൻ ,ആയിഷ നൗറിൻ, സ്കൂൾ മാനേജർ എം. പോളി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛതാ ഹേ സേവ, ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
വിദ്യാർത്ഥികളിൽ സുരക്ഷാ പാഠങ്ങൾ പകരാൻ മോട്ടോർ വാഹന വകുപ്പ്
ലോക ടൂറിസം ദിനം മാമലക്കണ്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും ഡീൻ കുര്യാക്കോസ് എം.പി
കൊച്ചിയിലെ ഡിജെ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ക്യാരൻ സൗത്ത് മ്യൂസിക്കിലൂടെ പുതിയ സംഗീതാനുഭവം
മൂവാറ്റുപുഴയിൽ പുഴയിൽ വീണ കുടുംബത്തെ രക്ഷിച്ച ഷാജിക്കും മോഷണസംഘത്തെ പിടികൂടിയ ഓട്ടോ ഡ്രൈവർമാർക്കും ആദരം
കേരള സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ