ലോക ടൂറിസം ദിനം മാമലക്കണ്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും ഡീൻ കുര്യാക്കോസ് എം.പി
ആദിവാസി സംഘത്തിന്റെ പരമ്പരാഗത നൃത്തച്ചുവടുകൾക്കൊപ്പം ഡീൻ കുര്യാക്കോസ് എം.പി., ഷിബു തെക്കുംപുറം എം.എൽ.എ., ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. എന്നിവരും നൃത്തം ചെയ്തത് ചടങ്ങിന് വേറിട്ട നിറം പകർന്നു.
ലോക ടൂറിസം ദിനം മാമലക്കണ്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും ഡീൻ കുര്യാക്കോസ് എം.പി
മാമലക്കണ്ടം : ഇടുക്കി: ലോക ടൂറിസം ദിനാഘോഷം എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടം എസ്.എൻ.ഡി.പി. ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. പ്രകൃതിഭംഗിയും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് എംപി പറഞ്ഞു. മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പ്രദേശത്തിന്റെ സാധ്യതകൾ കണ്ടെത്തി ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും മാമലക്കണ്ടത്തെ കേരളത്തിലെതന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഷിബു തെക്കുംപുറം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ പ്രിയങ്ക ജി. മുഖ്യാതിഥിയായി.
കോതമംഗലത്തെ ടൂറിസത്തിന്റെ നെറുകയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ ചുവടുവയ്പ്പ് മാമലക്കണ്ടത്തുനിന്ന് ആരംഭിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഷിബു തെക്കുംപുറം എം.എൽ.എ. പറഞ്ഞു. പ്രകൃതിയെയും തദ്ദേശീയ ജീവിതരീതികളെയും സംരക്ഷിച്ചുകൊണ്ട് മാമലക്കണ്ടത്തിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മാമലക്കണ്ടത്ത് നിരവധി ടൂറിസം സാധ്യതകളുണ്ടെന്ന് ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന 20 ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളിൽ മാമലക്കണ്ടത്തെയും ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്യുമെന്ന് കളക്ടർ വ്യക്തമാക്കി. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര സാധ്യതകളും തദ്ദേശീയ സംസ്കാരവും കണക്കിലെടുത്ത് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി രാവിലെ മേട്നപ്പാറ ഉന്നതിയിലെത്തിയ എം.പി., എം.എൽ.എ., ജില്ലാ കളക്ടർ, ഡി.ടി.പി.സി. ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തിന് ഉന്നതിയിലെ മൂപ്പനും സംഘവും പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. അതോടൊപ്പം ആദിവാസികളുടെ തനത് ഭക്ഷണരീതിയായ കുമ്പംകാച്ചി ഒരുക്കി. ആദിവാസി ജീവിതവും സംസ്കാരവും അടുത്തറിയുന്നതിനുള്ള അവസരവും സംഘത്തിന് ലഭിച്ചു.
ആദിവാസി സംഘത്തിന്റെ പരമ്പരാഗത നൃത്തച്ചുവടുകൾക്കൊപ്പം ഡീൻ കുര്യാക്കോസ് എം.പി., ഷിബു തെക്കുംപുറം എം.എൽ.എ., ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. എന്നിവരും നൃത്തം ചെയ്തത് ചടങ്ങിന് വേറിട്ട നിറം പകർന്നു. ഉന്നതിയിലെ പരമ്പരാഗത സ്വീകരണവും അതിനോടനുബന്ധിച്ചുള്ള സൗഹൃദ നിമിഷങ്ങളും പരിപാടിയിലെ ശ്രദ്ധേയമായ കാഴ്ചയായി.
ഉദ്ഘാടനച്ചടങ്ങിന് ശേഷം മാമലക്കണ്ടത്തുനിന്ന് കൊയ്നിപ്പാറയിലേക്ക് ട്രക്കിങ് നടത്തി. പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് വേറിട്ട അനുഭവമായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി.യും ജില്ലാ കളക്ടർ പ്രിയങ്ക ജി. യും പറഞ്ഞു.
പ്രകൃതിസൗഹൃദ ടൂറിസം പദ്ധതികളിലൂടെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇതോടെ തുടക്കമായത്. മാർ ഏലിയാസ് കോളജിലെയും സെന്റ് പീറ്റേഴ്‌സ് കോളജിലെയും വിദ്യാർഥികളും കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മോഹൻ, ബ്ലോക്ക് മെമ്പർ ചിഞ്ചു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു ഏലിയാസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയൻ, അരുൺ ചന്ദ്രൻ, ലിസ്സി സൈമൺ, പഞ്ചായത്ത് മെമ്പർമാരായ കെ പി ഗോപിനാഥൻ, ഇ കെ ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, എ.ടി. പൗലോസ്, ഡി.ടി.പി.സി., വനം വകുപ്പ്, ടട്രൈബൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛതാ ഹേ സേവ, ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
വിദ്യാർത്ഥികളിൽ സുരക്ഷാ പാഠങ്ങൾ പകരാൻ മോട്ടോർ വാഹന വകുപ്പ്
ലോക ടൂറിസം ദിനം മാമലക്കണ്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും ഡീൻ കുര്യാക്കോസ് എം.പി
കൊച്ചിയിലെ ഡിജെ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ക്യാരൻ സൗത്ത് മ്യൂസിക്കിലൂടെ പുതിയ സംഗീതാനുഭവം
മൂവാറ്റുപുഴയിൽ പുഴയിൽ വീണ കുടുംബത്തെ രക്ഷിച്ച ഷാജിക്കും മോഷണസംഘത്തെ പിടികൂടിയ ഓട്ടോ ഡ്രൈവർമാർക്കും ആദരം
കേരള സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ