റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു

പെൻഡുലത്തിന് ശേഷം റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഒരു മിസ്റ്ററി ത്രില്ലറാണിത്.

റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു
റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു
റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു
റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു
റെജിൻ എസ്. ബാബുവിൻ്റെ പുതിയ മിസ്റ്ററി ത്രില്ലർ കൊച്ചിയിൽ ആരംഭിച്ചു

പെൻഡുല'ത്തിന് ശേഷം റെജിൻ എസ്. ബാബുവിൻ്റെ മിസ്റ്ററി ത്രില്ലർ; കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

​കൊച്ചി: പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച കൊച്ചി കളമശ്ശേരിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

​ശ്രീമതി ജെമിനി സുധീർ ബാബു ഭദ്രദീപം തെളിയിച്ച ചടങ്ങിൽ നിർമ്മാതാവ് ബസ്സം കാദിയാർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. മിസ്റ്ററി ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, ജഗദീഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

​ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് സൂരജ് ഇ.എസ് ആണ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ഡാനിഷ് ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.