സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ പതിമൂന്നാം ചിത്രം
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ പതിമൂന്നാം ചിത്രം എൽ.കെ. അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രോജക്റ്റിന് ചെന്നൈയിൽ തുടക്കമായി
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ പതിമൂന്നാം ചിത്രം; എൽ.കെ. അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രോജക്റ്റിന് ചെന്നൈയിൽ തുടക്കമായി
ചെന്നൈ: പ്രമുഖ നിർമ്മാണ കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. 'സിറൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എൽ.കെ. അക്ഷയ് കുമാർ നായകനാകുന്ന ഈ ചിത്രം നവാഗതനായ വിഘ്‌നേഷ് വടിവേൽ ആണ് സംവിധാനം ചെയ്യുന്നത്. ചെന്നൈയിൽ നടന്ന ലളിതമായ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഒരു പ്യുവർ ഫൺ എന്റർടൈനറായി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എൽ.കെ. വിഷ്ണുവാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, പി.എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അരങ്ങേറ്റ ചിത്രമായ 'സിറൈ' ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ നേടിക്കൊണ്ട് വലിയ വിജയം കൈവരിച്ചതിനാൽ, എൽ.കെ. അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന് സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണുള്ളത്. 2026 വേനൽ അവധിക്കാലത്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും ജെൻ മാർട്ടിൻ സംഗീതവും നിർവ്വഹിക്കുന്നു. ഭരത് വിക്രമൻ (എഡിറ്റിംഗ്), പി.എസ്. ഹരിഹരൻ (കലാസംവിധാനം) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
