മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥിനികൾക്ക് പ്രത്യേക സ്കോളർഷിപ്പ് ഒ.ബി.സി വിഭാഗക്കാർക്ക് അപേക്ഷിക്കാം
അമ്മയെയോ അച്ഛനെയോ രണ്ടുപേരെയോ നഷ്ടപ്പെട്ട, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. യോഗ്യരായ വിദ്യാര്‍ഥിനികള്‍ക്ക് ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ്
കോഴിക്കോട് സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. www.egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ ലഭിക്കും.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
