സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ
സംസ്ഥാനത്ത് ഉയർന്ന ചൂടും മഴക്കുറവും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; ലഭ്യതക്കുറവ് 900 മെഗാവാട്ട് വരെയാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടും മഴക്കുറവും മൂലം വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിൽ തുടരുന്ന സാഹചര്യത്തിൽ ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയായിരിക്കും നിയന്ത്രണം.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് സംസ്ഥാനത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വലിയതോതിൽ ഉയരാൻ ഇടയാക്കിയത്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ശരാശരി ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1200 മെഗാവാട്ട് വരെ കൂടുതൽ വൈദ്യുതിയാണ് നിലവിൽ ആവശ്യമുള്ളത്.
രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വൻതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ രാത്രികാലങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ
ആൺകുട്ടികൾക്കും മുടി വളർത്താം വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
ശുചിത്വ മാനദണ്ഡം പാലിച്ചില്ല 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു 84 കടകൾക്ക് നോട്ടീസ്
കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി സിപിഎം അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ