അന്താരാഷ്ട്ര ചിത്രകലാപ്രദർശനം
കോവളത്ത് അന്താരാഷ്ട്ര ചിത്രകലാപ്രദർശനം ഡിസംബർ 26 മുതൽ 20 ഓളം പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കുന്നു
കോവളത്ത് അന്താരാഷ്ട്ര ചിത്ര-കലാപ്രദർശനം 26 മുതൽ; 20-ഓളം പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കുന്നു
തിരുവനന്തപുരം: കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര-കലാപ്രദർശനം സംഘടിപ്പിക്കുന്നു. കേരളത്തിലെ സമകാലിക കലാഭാവനകളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം ഒരുക്കുന്നത്. ചിത്രപ്രദർശനത്തോടൊപ്പം കലാസൃഷ്ടികളുടെ വിപണനത്തിനും ഇവിടെ അവസരമുണ്ടാകും.
കേരളത്തിലെ പ്രമുഖരായ 19 കലാകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം ശ്രീലങ്കൻ കലാകാരനായ നുവാൻ തേന്യൂവാരയുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ട്. ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ തുടങ്ങി പ്രമുഖരുടെ നിരതന്നെ പ്രദർശനത്തിൽ അണിനിരക്കുന്നു. കൂടാതെ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബിജു കാരക്കോണത്തിന്റെ ഫോട്ടോകളും, ഗണേഷ് സുബ്രഹ്മണ്യം (നാനോ ഗോൾഡ്), വി. കുഞ്ഞുമോൻ (ബ്രോൺസ്), കെ. പ്രസാദ് ചന്ദ്രൻ (ഗ്ലാസ് എച്ചിംഗ്) എന്നിവരുടെ ശിൽപ്പകലാ സൃഷ്ടികളും ഈ മേളയുടെ പ്രധാന ആകർഷണമാണ്.
ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 11-ന് കോവളം എം.എൽ.എ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യും. കവടിയാർ കൊട്ടാരം ആദിത്യ വർമ്മ ഭദ്രദീപം തെളിക്കും. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പനച്ചമൂട് ഷാജഹാൻ, അഫ്സാ സജീന, ദിനു ഗീത തുടങ്ങിയവർ പ്രസംഗിക്കും. തൃശൂർ സ്വദേശിനിയായ രഹനയാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ. ഡിസംബർ 30 വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാവുന്നതാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
