മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പത്തൊൻപതുകാരനെതിരെ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയും സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പത്തൊൻപതുകാരനെതിരെ കേസെടുത്തു
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: പത്തൊൻപതുകാരനെതിരെ കേസെടുത്തു

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: പത്തൊൻപതുകാരനെതിരെ കേസെടുത്തു

​കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിപ്പിച്ച പത്തൊൻപതുകാരനെതിരെ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.

​'പ്രിയദർശിനി ഓലയിക്കര' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചെന്നാണ് പരാതി. ടി. സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ പോസ്റ്റ് മുഖ്യമന്ത്രിയെയും പാർട്ടി പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും, മനഃപൂർവം പ്രകോപനം സൃഷ്ടിച്ച് ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഫ്.ഐ.ആറിൽ (FIR) വ്യക്തമാക്കുന്നു.

​യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയും പോസ്റ്റ്; മറ്റൊരാൾക്കെതിരെ കൂടി കേസ്

​അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ട സംഭവത്തിൽ മറ്റൊരു പത്തൊൻപതുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. പാച്ചപ്പൊയ്ക സ്വദേശി എ.ടി. യദുനന്ദിനെതിരെയാണ് കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തത്.

​'റെഡ് ആർമി ഓലയിക്കര' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിനെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചെന്നാണ് കേസ്. റേഷനരി കള്ളൻമാരെന്നും വയനാട് ഫണ്ട് മുക്കിയവരെന്നും ആരോപിച്ച് ഒരു കുട്ടി പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന വീഡിയോ ആണ് ഇയാൾ പങ്കുവെച്ചത്. ഇത് സ്ഥാനാർത്ഥിക്കും പാർട്ടിക്കും അപകീർത്തി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.