പച്ചക്കറി കടയിൽ മോഷണം പത്തനംതിട്ട സ്വദേശി പിടിയിൽ
നീലീശ്വരത്തെ പച്ചക്കറി കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പത്തനംതിട്ട സ്വദേശി പിടിയിലായി
പച്ചക്കറി കടയിൽ മോഷണം: പത്തനംതിട്ട സ്വദേശി പിടിയിൽ
കാലടി: നീലീശ്വരത്തെ പച്ചക്കറി കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പത്തനംതിട്ട സ്വദേശി പിടിയിലായി. പന്തളം മുടിയൂർക്കോണം വൃന്ദാവൻ വീട്ടിൽ ശ്യാംകുമാർ (36) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. നീലീശ്വരം സ്വദേശിനിയും ഭർത്താവും ചേർന്ന് നടത്തുന്ന പച്ചക്കറി കടയിൽ കയറി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 24,000 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നു. കടയുടമകളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
അറസ്റ്റിലായ ശ്യാംകുമാർ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കരീലക്കുളങ്ങര, മാവേലിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലും സമാനമായ മോഷണക്കേസുകൾ നിലവിലുണ്ട്.
കാലടി ഇൻസ്പെക്ടർ അനിൽ കുമാർ റ്റി മേപ്പിള്ളി, എസ്.ഐ എം.എസ്. ശ്യാം, എ.എസ്.ഐ ഷൈജു അഗസ്റ്റിൻ, സി.പി.ഒ മാരായ നിഖിൽ, ധനേഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
