കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു

2025 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ മാളവിക ജി. നായർ കോഴിക്കോട് ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു.

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു

​കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു

കോഴിക്കോട്: ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ഐ.എ.എസ്. ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ഇവർ 2025 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്.

​ഉന്നത വിദ്യാഭ്യാസ മികവോടെയാണ് മാളവിക ഭരണരംഗത്തേക്ക് ചുവടുവെക്കുന്നത്. പ്രശസ്തമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ (BITS) നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സിവിൽ സർവീസിലേക്ക് എത്തുന്നതിന് മുൻപ് ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമീഷണറായി മികച്ച സേവനമനുഷ്ടിച്ച പരിചയസമ്പത്തും ഇവർക്കുണ്ട്.

​ഭരണരംഗത്തെ മുൻപരിചയവും സാങ്കേതിക പശ്ചാത്തലവും കോഴിക്കോട് ജില്ലയിലെ സിവിൽ അഡ്മിനിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കലക്ടറേറ്റിലെത്തിയ പുതിയ അസിസ്റ്റന്റ് കലക്ടറെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.