താളവും ചുവടും പിഴയ്ക്കാതെ ഉദിയന്നൂർ സംഘം ഓണം വാരാഘോഷ തിരുവാതിരയിൽ ഒന്നാം സ്ഥാനം
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഭാരത് ഭവനിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ മരുതംകുഴി ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി.
താളവും ചുവടും പിഴയ്ക്കാതെ ഉദിയന്നൂർ സംഘം; ഓണം വാരാഘോഷ തിരുവാതിരയിൽ ഒന്നാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനു ബന്ധിച്ച് തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ മരുതംകുഴി ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശം നിറഞ്ഞ മത്സരത്തിൽ തിരുവനന്തപുരം കരകുളം മുല്ലശ്ശേരി മഹാദേവ തിരുവാതിര ഗ്രൂപ്പ് രണ്ടാം സ്ഥാനവും, കൊല്ലം കടമ്പാട്ടുകോണം ശ്രീദുർഗ്ഗ തിരുവാതിര സംഘം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വിവിധ ജില്ലകളിൽ നിന്നായി 17 പ്രമുഖ ടീമുകളാണ് ഇത്തവണ തിരുവാതിര മത്സരത്തിൽ മാറ്റുരയ്ക്കാനായി എത്തിയത്. പരമ്പരാഗത ശൈലിയും ചുവടുകളുടെ കൃത്യതയും കൊണ്ട് കാണികളുടെയും ന്യായാധിപന്മാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സമ്മാനത്തിന് അർഹരായത്.
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 
