ബിബിൻ ജോർജ് ബാബുരാജ് ചിത്രം ഐസിയു മോഷൻ പോസ്റ്റർ പുറത്തിറങ്ങി ഫെബ്രുവരി 27 ന് റിലീസ്
നടൻ പൃഥ്വിരാജ് സുകുമാരനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരി 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ 'ഐസിയു'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 27-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഐസിയു' (ICU) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് സുകുമാരനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരി 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
'താന്തോന്നി'ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് ചിത്രം 'ഉറിയടി'യിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സി. ലോകനാഥൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകുന്നു. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
മാഫിയ ശശി ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും, സ്റ്റെഫി സേവ്യറുടെ കോസ്റ്റ്യൂംസും, റോണക്സ് സേവ്യറുടെ മേക്കപ്പും ചിത്രത്തിന്റെ പ്രത്യേകതയാണ്. വിക്കി, കിഷൻ എന്നിവർ സൗണ്ട് ഡിസൈനും എം.ആർ. രാജാകൃഷ്ണൻ ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. ഷിബു ജി. സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

