വൃക്ക കരൾ രോഗികൾക്കും ജനിതക രോഗികൾക്കും ആശ്വാസം സമാശ്വാസം പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു
കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന സമാശ്വാസം പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു. 3640 ഗുണഭോക്താക്കൾക്ക് പ്രതിമാസ ധനസഹായം ലഭിക്കും.
വൃക്ക-കരൾ രോഗികൾക്കും ജനിതക രോഗികൾക്കും ആശ്വാസം: 'സമാശ്വാസം' പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതര രോഗബാധിതർക്കും ജനിതക വൈകല്യമുള്ളവർക്കും ആശ്വാസമേകി സർക്കാർ. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ധനസഹായം ലഭ്യമാക്കുന്ന 'സമാശ്വാസം' പദ്ധതിക്കായി 4.8 കോടി രൂപ അനുവദിച്ചതായി സാമൂഹ്യനീതി വകുപ്പ് അറിയിച്ചു.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കാണ് തുക വകയിരുത്തിയത്. പദ്ധതിയിലൂടെ ആകെ 3,640 അർഹരായ രോഗികൾക്ക് പ്രതിമാസം സാമ്പത്തിക സഹായം നേരിട്ടെത്തും.
വിവിധ രോഗികൾക്കുള്ള പ്രതിമാസ ധനസഹായ തുക താഴെ പറയുന്ന വിധമാണ്
അരിവാൾ രോഗം (Sickle Cell Anemia): ബാധിച്ച 200 പേർക്ക് പ്രതിമാസം 2,000 രൂപ വീതം.
ഡയാലിസിസ് രോഗികൾ: വൃക്ക തകരാറുമൂലം ക്രമമായി ഡയാലിസിസിന് വിധേയരാകുന്ന 1,680 പേർക്ക് പ്രതിമാസം 1,100 രൂപ വീതം.
വൃക്ക / കരൾ മാറ്റിവെച്ചവർ: ശസ്ത്രക്രിയയ്ക്ക് വിധേയരായി തുടർചികിത്സ ആവശ്യമുള്ള 360 പേർക്ക് പ്രതിമാസം 1,000 രൂപ വീതം.
ഹീമോഫീലിയ രോഗികൾ: രക്തം കട്ടപിടിക്കാത്ത അവസ്ഥയും അനുബന്ധ രോഗങ്ങളുമുള്ള 1,400 പേർക്ക് പ്രതിമാസം 1,000 രൂപ വീതം.
നിർധനരായ രോഗികളുടെ മാസം തോറുമുള്ള ചികിത്സാച്ചെലവിനും മരുന്നുകൾക്കുമായി പദ്ധതിയിലൂടെ സ്ഥിരമായ തുക രോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
