പഠനമുറി പദ്ധതി പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ ധനസഹായം അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിലെ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കാൻ 2 ലക്ഷം രൂപ ധനസഹായം. ഒക്ടോബർ 19 വരെ അപേക്ഷിക്കാം.
പഠനമുറി പദ്ധതി പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വീടുകളിൽ പഠനമുറി നിർമിക്കുന്നതിനായി അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്.
സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ, ടെക്‌നിക്കൽ സ്‌കൂളുകൾ അല്ലെങ്കിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. 1000 സ്‌ക്വയർ ഫീറ്റിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
തങ്ങളുടെ പരിധിയിലുള്ള ബ്ലോക്ക്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19. സംശയങ്ങൾക്ക് 0495-2370379 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
പഠനമുറി പദ്ധതി പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ ധനസഹായം അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രോജക്ട് ഫെലോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അഞ്ച് വർഷം കൊണ്ട് 10.5 കോടി സഞ്ചാരികൾ ലക്ഷ്യം കേരള ട്രാവൽ മാർട്ടിന് കൊച്ചിയിൽ പ്രൗഢോജ്ജ്വല തുടക്കം
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
ആറുമാസമാസം റേഷൻ കൈപ്പറ്റിയില്ലെങ്കിൽ കാർഡ് അസാധുവാകും
കാലവർഷക്കെടുതി ആലപ്പുഴയ്ക്ക് 80.07 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ