ഹോസ്റ്റലിൽ രാത്രികാല മിന്നൽ പരിശോധന നടത്തി മന്ത്രി കെ.എ. തുളസി കുട്ടികൾക്കൊപ്പമിരുന്ന് പാഠങ്ങൾ പറഞ്ഞുകൊടുത്തു
വയനാട് നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ രാത്രി ഏഴരയോടെ മിന്നൽ പരിശോധന നടത്തി മന്ത്രി കെ.എ. തുളസി. കുട്ടികളുടെ പഠനനിലവാരവും ഹോസ്റ്റലിലെ ശുചിത്വവും ഭക്ഷണത്തിന്റെ ഗുണനിലവാരവും മന്ത്രി നേരിട്ട് വിലയിരുത്തി.
ഹോസ്റ്റലിൽ രാത്രികാല മിന്നൽ പരിശോധന നടത്തി മന്ത്രി കെ.എ. തുളസി; കുട്ടികൾക്കൊപ്പമിരുന്ന് പാഠങ്ങൾ പറഞ്ഞുകൊടുത്തു
കൽപ്പറ്റ: നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ രാത്രികാല മിന്നൽ പരിശോധന നടത്തി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. രാത്രി ഏഴരയോടെയാണ് മന്ത്രി മുന്നറിയിപ്പില്ലാതെ ഹോസ്റ്റലിലെത്തിയത്. പരിശോധനയ്ക്കിടെ പെൺകുട്ടികളുടെ പഠനമുറിയിലെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം പഠനമേശയിലിരുന്ന് അവരുടെ പഠനനിലവാരം വിലയിരുത്തുകയും പാഠഭാഗങ്ങൾ ചോദിച്ചറിഞ്ഞ് സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്തു.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. വിദ്യാർഥികളുടെ പഠനപുരോഗതി അന്വേഷിച്ചറിഞ്ഞതിനൊപ്പം ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും മന്ത്രി പരിശോധിച്ചു. തുടർന്ന് പാചകപ്പുര സന്ദർശിച്ച മന്ത്രി, ഭക്ഷണം തയ്യാറാക്കുന്ന രീതികൾ ചോദിച്ചറിയുകയും കുട്ടികൾക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
