സ്കൂൾ ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കാൻ നീക്കം പ്രാതലും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വിപുലീകരിക്കാനും പ്രഭാതഭക്ഷണം ഉൾപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച എസ്.എസ്.കെ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കാൻ നീക്കം പ്രാതലും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
സ്കൂൾ ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കാൻ നീക്കം പ്രാതലും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
സ്കൂൾ ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കാൻ നീക്കം പ്രാതലും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
സ്കൂൾ ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കാൻ നീക്കം പ്രാതലും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കും; പ്രാതലും നൽകാൻ നടപടി: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വിപുലീകരിക്കാനും ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ സമഗ്ര ശിക്ഷാ കേരളം (SSK) സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പി.എം. പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഇത് ഹയർസെക്കൻഡറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

​അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരമാവധി ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ-ടെറ്റ് (K-TET) സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള ആശങ്കകൾ പരിഹരിക്കാൻ സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

​ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാതിരുന്ന 1,700-ഓളം നിയമനങ്ങൾ കണ്ടെത്തി നൂറുദിന കർമപരിപാടിയുടെ ഭാഗമായി അംഗീകരിച്ചു. ഭിന്നശേഷിക്കാർക്ക് 4 ശതമാനം സംവരണം ഉറപ്പാക്കുന്നതിന് ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് നിയമനങ്ങൾ നടത്തുന്ന കാര്യം പരിശോധിച്ച് വരികയാണ്.

​എൽ.പി, യു.പി സ്കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്ന 'ഡിജിറ്റൽ സ്ക്വയർ' പദ്ധതിയിലൂടെ 6,000 സ്കൂളുകളെ സജ്ജമാക്കും. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നിവയിൽ പരിശീലനം നൽകും. കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി 6 മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, എസ്.എസ്.കെ. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. കെ. മോഹന കുമാർ, അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഷൈൻ മോൻ എം.കെ എന്നിവർ പങ്കെടുത്തു.