എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ പ്രത്യേക അവസരം
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പ്രത്യേകമായി പുതുക്കാം. 2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 31 വരെയാണ് പുതുക്കലിനുള്ള സമയപരിധി നൽകിയിട്ടുള്ളത്. അപേക്ഷകർക്ക് www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കരുത് കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ കേരള ടീമിൽ വയനാടിന്റെ എസ്. ദൃശ്യ
അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26 ന് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
കൊടുവള്ളി സമ്പൂർണ്ണ യു.ഡി.ഐ.ഡി. ലഭ്യമാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കായലോളങ്ങളുടെ നാട്ടിൽ വിസ്മയമൊരുക്കാൻ എടവനക്കാട് ടൂറിസം ഫെസ്റ്റ് ‘തീരതാളം 26 
