പടവ് 2026 മികച്ച പുസ്തകത്തിനുള്ള മീഡിയ അവാർഡ് ഡോ. ലീനാ പോളിന്
പടവ് 2026 മികച്ച പുസ്തകത്തിനുള്ള മീഡിയ അവാർഡ് മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ലീനാ പോളിന്
പടവ് 2026: മികച്ച പുസ്തകത്തിനുള്ള മീഡിയ അവാർഡ് ഡോ. ലീനാ പോളിന്
കൊല്ലം: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ക്ഷീരകർഷക സംഗമം 'പടവ് 2026'-ൽ മികച്ച പുസ്തക രചയിതാവിനുള്ള മീഡിയ അവാർഡ് ഡോ. ലീനാ പോൾ ഏറ്റുവാങ്ങി. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് സമ്മാനിച്ചത്.
മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജനാണ് ഡോ. ലീനാ പോൾ. മൃഗസംരക്ഷണ മേഖലയിലെയും ക്ഷീരമേഖലയിലെയും അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഡോക്ടർ നൽകിയ സാഹിത്യ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
