സ്മിതയുടെ കുടുംബത്തിന് കൈത്താങ്ങായി എറണാകുളം കുടുംബശ്രീ 35 ലക്ഷം രൂപ ധനസഹായം മന്ത്രിമാർ കൈമാറി

ബാംഗ്ലൂരിലെ അപകടത്തിൽ മരണപ്പെട്ട എറണാകുളം ന്യൂട്രിമിക്സ് യൂണിറ്റ് അംഗം സ്മിതയുടെ കുടുംബത്തിന് കുടുംബശ്രീ സമാഹരിച്ച 34.94 ലക്ഷം രൂപ മന്ത്രിമാരായ കെ. എം. ഷാജിയും അനൂപ് ജേക്കബും ചേർന്ന് കൈമാറി.

സ്മിതയുടെ കുടുംബത്തിന് കൈത്താങ്ങായി എറണാകുളം കുടുംബശ്രീ 35 ലക്ഷം രൂപ ധനസഹായം മന്ത്രിമാർ കൈമാറി
ബാംഗ്ലൂരിലുണ്ടായ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞു വീണ് മരണപ്പെട്ട എറണാകുളം കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗം സ്മിതയുടെ കുടുംബത്തിനുളള ധനസഹായംതദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവർ ചേർന്ന് കൈമാറുന്നു.

സ്മിതയുടെ കുടുംബത്തിന് കൈത്താങ്ങായി കുടുംബശ്രീ; 35 ലക്ഷത്തോളം രൂപ ധനസഹായം കൈമാറി

കൊച്ചി: ബാംഗ്ലൂരിലുണ്ടായ കനത്ത മഴയിലും കാറ്റിലും ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരണപ്പെട്ട എറണാകുളം കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗം സ്മിതയുടെ കുടുംബത്തിന് കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച ധനസഹായം കൈമാറി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവർ ചേർന്ന് 34,94,819 (മുപ്പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എണ്ണൂറ്റി പത്തൊൻപത്) രൂപയാണ് സ്മിതയുടെ കുടുംബാംഗങ്ങൾക്ക് കൈമാറിയത്.

​എറണാകുളം ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തുക സമാഹരിച്ചത്. പ്രിയപ്പെട്ട ഒരംഗത്തിന്റെ വിയോഗത്തിൽ തളർന്ന കുടുംബത്തെ സഹായിക്കാൻ ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ മുന്നോട്ടുവന്നത് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പരസ്പര കൂട്ടായ്മയുടെയും കരുതലിന്റെയും പ്രതീകമായി മാറി.

​ധനസഹായം കൈമാറിയ ചടങ്ങിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി. എം. റജീന, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി രാജു, സി. ഡി. എസ്. ചെയർപേഴ്സൺ മഞ്ജുഷ ഗിരീഷ്, മറ്റ് ജനപ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.