മുട്ടുചിറ കുരിശുംമൂട്ടിൽ കുടുംബയോഗം
മുട്ടുചിറ കുരിശുംമൂട്ടിൽ കുടുംബയോഗം വാർഷികം 26 ന്ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും
മുട്ടുചിറ കുരിശുംമൂട്ടിൽ കുടുംബയോഗം വാർഷികം 26-ന്; ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും
മുട്ടുചിറ: കുരിശുംമൂട്ടിൽ കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനവും കുടുംബാംഗങ്ങളെ ആദരിക്കൽ ചടങ്ങും ഈ മാസം 26-ന് മുട്ടുചിറയിൽ നടക്കും. മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളി ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 10-ന് പള്ളിയിൽ നടക്കുന്ന ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 11.15-ന് നടക്കുന്ന കുടുംബ സംഗമം ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് സാബു കുരിശുംമൂട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ഡോ. സിസ്റ്റർ അനു കുരിശുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ചാണ്ടി അനുസ്മരണം ഫാ. സിബി കുരിശുംമൂട്ടിൽ നിർവഹിക്കും. പ്രൊഫ. ഡോ. കെ.എം. മാത്യു മംഗളപത്രം സമർപ്പിക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
