45 സ്കൂളുകൾ മാറ്റുരച്ച ആവേശപ്പോരാട്ടം റോട്ടറി ഫ്രീഡം ക്വിസ് കിരീടം മൂവാറ്റുപുഴ നിർമ്മലയ്ക്ക്
കോതമംഗലം റോട്ടറി ക്ലബ് സംഘടിപ്പിച്ച നാലാമത് ഫ്രീഡം ക്വിസ് മത്സരത്തിൽ മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ്. ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് ഫ്രീഡം ക്വിസ്: മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസ് ഓവറോൾ ജേതാക്കൾ; സുദർശൻ കെ.എസ്. ഉദ്ഘാടനം ചെയ്തു
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെയും റോട്ടറി കരാട്ടെ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് എഡിഷൻ ഫ്രീഡം ക്വിസ് മത്സരത്തിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. 70 പോയിന്റോടെയാണ് നിർമ്മല എച്ച്.എസ്.എസ് റോട്ടറി കപ്പ് സ്വന്തമാക്കിയത്. റോട്ടറി ഭവനിൽ നടന്ന ആവേശകരമായ ചടങ്ങിൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ. എസ്. ഐ.പി.എസ് മത്സര ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.
യുവതലമുറയിലെ ലഹരി ഉപയോഗവും ആത്മഹത്യാ പ്രവണതകളും തടയാൻ കുടുംബങ്ങളിൽ നിന്നുള്ള പിന്തുണയും ശരിയായ സമയത്തെ തീരുമാനങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയും തെറ്റും തിരിച്ചറിഞ്ഞു സ്വയം തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രാം കോർഡിനേറ്റർ ജോയി പോൾ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം, വികസനം, കായികം തുടങ്ങിയ വിഷയങ്ങളിൽ പ്രൊഫ. കെ. എം. കുര്യാക്കോസ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. രണ്ട് വിഭാഗങ്ങളിലായി 45 സ്കൂളുകൾ പങ്കെടുത്തു.
മത്സര ഫലങ്ങൾ:
ഹൈസ്കൂൾ വിഭാഗം:
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ
ദേവസ്വം ബോർഡ് എച്ച്.എസ്.എസ് തൃക്കാരിയൂർ
കനേഡിയൻ സെൻട്രൽ സ്കൂൾ പുതുപ്പാടി
ഹയർ സെക്കൻഡറി / വി.എച്ച്.എസ്.സി വിഭാഗം:
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ
സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് കവളങ്ങാട്
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം
ചടങ്ങിൽ അഡ്വ. കെ. ഐ. ജേക്കബ്, മേരി ജോർജ്, രൂപ മാത്യു, ഡോ. എബിൻ റ്റി. എം., ചേതൻ റോയി, ഷാലു ജെബിൻ, സാറ ചേതൻ, അസി. എക്സൈസ് ഇൻസ്പെക്ടർ ഫൈസൽ എം. കെ., സൈറ ജെബിൻ എന്നിവർ സംസാരിച്ചു. ബോബി പി. കുര്യാക്കോസ് സ്വാഗതവും സോണി ഇടത്തല കൃതജ്ഞതയും പറഞ്ഞു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
