പുന്നപ്ര മിൽമ ഡയറിയിൽ കാന്റീൻ കരാർ ക്വട്ടേഷൻ ക്ഷണിച്ചു ഏപ്രിൽ 22 വരെ അപേക്ഷിക്കാം
പുന്നപ്ര സെൻട്രൽ പ്രോഡക്ട്‌സ് ഡയറിയിലെ കാന്റീൻ കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു
പുന്നപ്ര മിൽമ ഡയറിയിൽ കാന്റീൻ കരാർ: ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: പുന്നപ്ര സെൻട്രൽ പ്രോഡക്ട്‌സ് ഡയറിയിലെ (മിൽമ) കാന്റീൻ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യവസായ സ്ഥാപനങ്ങളിൽ കാന്റീൻ നടത്തി പരിചയമുള്ളവർ, കുടുംബശ്രീ യൂണിറ്റുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സർവീസ് നടത്തുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ഏപ്രിൽ 22-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി 'യൂണിറ്റ് ഹെഡ്, സെൻട്രൽ പ്രോഡക്ട്‌സ് ഡയറി, പുന്നപ്ര' എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ഫോൺ: 0477 2255906, 2255908