സ്വർണം ചെമ്പായ് മാറ്റിയേ എന്ന വൈറൽ രണ്ടാം ഭാഗം
സ്വർണം ചെമ്പായ് മാറ്റിയേ എന്ന വൈറൽ ഗാനത്തിന്റെ രചയിതാവ് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല
സ്വർണം ചെമ്പായ് മാറ്റിയേ...' എന്ന വൈറൽ ഗാനത്തിന്റെ രചയിതാവ്: നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല
വിശ്വാസികളുടെ മനസ്സിനെ പിളർത്തിയ ശബരിമല സ്വർണക്കൊള്ളയുടെ വേദനയിൽ പിറന്ന 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ...' എന്ന പാരഡി ഗാനം തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചാരണരംഗത്ത് തരംഗമായി. ഖത്തറിൽ ബിസിനസുകാരനായ നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ലയാണ് ഈ വൈറൽ ഗാനത്തിന് പിന്നിൽ.
പ്രശസ്തമായ അയ്യപ്പഭക്തിഗാനം 'സ്വാമിയേ അയ്യപ്പോ' എന്നതിന്റെ ഈണത്തിലുള്ള ഈ ഗാനം യൂട്യൂബിൽ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. യുഡിഎഫ് പ്രചാരണ വേദികളിൽ കേരളത്തിലുടനീളം ഈ ഗാനം മുഴങ്ങി. ശബരിമല സ്വർണക്കവർച്ചയെ ഒരു പ്രചാരണായുധമാക്കാൻ ഈ ഗാനം യുഡിഎഫിന് വലിയ സഹായമായി.
പാട്ടിന്റെ വിജയത്തെ തുടർന്ന് ഹൈബി ഈഡൻ എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അടക്കമുള്ള പ്രമുഖർ ജി.പി. കുഞ്ഞബ്ദുല്ലയെ വിളിച്ച് അനുമോദിച്ചു. 600-ൽ അധികം പാട്ടുകൾ ഇതിനോടകം എഴുതിയിട്ടുള്ള ഇദ്ദേഹം 30 വർഷമായി യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് ഗാനങ്ങൾ രചിക്കുന്നുണ്ട്. എന്നാൽ ഇത്രയും വ്യാപകമായി ജനം ഏറ്റെടുത്ത പാട്ട് ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡാനിഷ് മലപ്പുറമാണ് ഗാനം ആലപിച്ചത്. സിഎംഎസ് മീഡിയ വീഡിയോ ചിത്രീകരണവും സൈബർ പന്തലൂർ നിർമാണവും നിർവഹിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡായ ഗാനം, ലോക്‌സഭയുടെ പ്രചാരണ കവാടത്തിൽ കേരളത്തിലെ എംപിമാർ പാടിയതോടെ കൂടുതൽ ശ്രദ്ധേയമായി. ഈ ഗാനത്തിന്റെ രണ്ടാം ഭാഗം ഉടൻ റിലീസ് ചെയ്യുമെന്നും ജി.പി. കുഞ്ഞബ്ദുല്ല അറിയിച്ചു.
പാട്ടെഴുത്തിന് പുറമെ 'മാപ്പിളപ്പാട്ടിന്റെ വർണചരിത്രം' എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
