നടിയെ ആക്രമിച്ച കേസ്അപ്പീൽ നൽകാൻ സർക്കാർ ഒരുങ്ങുന്നു
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ ഒരുങ്ങുന്നു
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ ഒരുങ്ങുന്നു
വിചാരണക്കോടതിയുടെ വിധി; ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്യും, ഹൈക്കോടതിയെ ഈയാഴ്ച സമീപിക്കും
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടിയെയാണ് പ്രോസിക്യൂഷൻ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. വിചാരണക്കോടതിയുടെ ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി കോടതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന വാദം തെളിയിക്കാൻ പൊലീസ് ആശ്രയിച്ച തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. നടൻ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷവും നടിക്ക് ദിലീപിനെക്കുറിച്ച് സംശയമോ പരാതിയോ ഉണ്ടായിരുന്നില്ലെന്നും ആദ്യഘട്ട കുറ്റപത്രത്തിന് ശേഷമാണ് ഈ ആരോപണം ഉയർന്നുവന്നതെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് എന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രസക്തിയില്ലെന്നും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം അന്വേഷണത്തിന്റെ ഭാഗമായിരിക്കെ ഇക്കാര്യം അറിയിക്കാൻ നടിയ്ക്ക് അവസരമുണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ഊമക്കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരമറിയിച്ചു. നേരത്തെ ഈ കത്ത് ലഭിച്ചതിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു.

