​ലഹരിമരുന്ന് പരിശോധനയ്ക്കിടെ പോലീസ് പിടിയിലായ യുവാവ് എം.ഡി.എം.എ വിഴുങ്ങി നില ഗുരുതരമല്ല

മൂവാറ്റുപുഴയിൽ പോലീസ് പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് എം.ഡി.എം.എ വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

​ലഹരിമരുന്ന് പരിശോധനയ്ക്കിടെ പോലീസ് പിടിയിലായ യുവാവ് എം.ഡി.എം.എ വിഴുങ്ങി നില ഗുരുതരമല്ല
ലഹരിമരുന്ന് പരിശോധനയ്ക്കിടെ പോലീസ് പിടിയിലായ യുവാവ് എം.ഡി.എം.എ വിഴുങ്ങി; നില ഗുരുതരമല്ല

ലഹരിമരുന്ന് പരിശോധനയ്ക്കിടെ പോലീസ് പിടിയിലായ യുവാവ് എം.ഡി.എം.എ വിഴുങ്ങി; നില ഗുരുതരമല്ല

​മൂവാറ്റുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് തെളിവ് നശിപ്പിക്കുന്നതിനായി കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങി. തൊടുപുഴ സ്വദേശിയായ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് പോലീസിനെ വെട്ടിച്ച് ലഹരിമരുന്ന് (MDMA) വിഴുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെ മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

​രഹസ്യവിവരത്തെത്തുടർന്ന് ഇൻസ്‌പെക്ടർ അനിൽ ജോർജ്, എസ്‌ഐ എൻ.എസ്. അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ടോണി ഉൾപ്പെടെ നാല് യുവാക്കൾ പിടിയിലായത്. ഇവരിൽ മൂന്ന് പേരുടെ പക്കൽ നിന്ന് കഞ്ചാവും, ടോണിയുടെ പക്കൽ നിന്ന് ചെറിയ അളവിൽ രാസലഹരിയും കണ്ടെടുത്തു. പരിശോധനയ്ക്കിടെ കുടുങ്ങുമെന്ന് ഉറപ്പായതോടെ ടോണി കൈവശമുണ്ടായിരുന്ന എം.ഡി.എം.എ വിഴുങ്ങുകയായിരുന്നു.

​ലഹരിമരുന്ന് ഉള്ളിൽ ചെന്നതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ഉടൻ തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ ടോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശരീരത്തിനുള്ളിലെ ലഹരിമരുന്ന് പുറത്തെടുത്ത ശേഷം, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.