നിയമസഭാ തിരഞ്ഞെടുപ്പ് ആലുവയിൽ പോലീസും ഐ.ടി.ബി.പി.യും സംയുക്തമായി റൂട്ട് മാർച്ച് നടത്തി
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ റൂറൽ പോലീസും ഐ.ടി.ബി.പി.യും ചേർന്ന് നഗരത്തിൽ സുരക്ഷാ റൂട്ട് മാർച്ച് സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് സുരക്ഷ: ആലുവയിൽ പോലീസും ഐ.ടി.ബി.പി.യും സംയുക്തമായി റൂട്ട് മാർച്ച് നടത്തി
ആലുവ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആലുവയിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ആലുവ റൂറൽ ജില്ലാ പോലീസും ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സും (ITBP) സംയുക്തമായാണ് നഗരത്തിൽ മാർച്ച് നടത്തിയത്.
ആലുവ ഡി.വൈ.എസ്.പി ബാബുക്കുട്ടൻ മാർച്ചിന് നേതൃത്വം നൽകി. ടൗൺ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് നഗരത്തിലെ പ്രധാന വീഥികൾ ചുറ്റി സ്വകാര്യ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമായാണ് കേന്ദ്ര സേനയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ കരുത്തുവിളംബരം. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ ഫ്ലാഗ് മാർച്ചുകൾ തുടരുമെന്ന് പോലീസ് അറിയിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
