ദശാവതാരം ഇന്ന് മലയാളത്തിൽ കേരളത്തിലെത്തി
മറാത്തി ബ്ലോക്ക്ബസ്റ്റർ ദശാവതാരം മലയാളത്തിൽ കേരളത്തിലെത്തി ജയ് ഹനുമാൻ ഗാനം റിലീസ് ചെയ്തു
മറാത്തി ബ്ലോക്ക്ബസ്റ്റർ 'ദശാവതാരം' മലയാളത്തിൽ കേരളത്തിലെത്തി; 'ജയ് ഹനുമാൻ' ഗാനം റിലീസ് ചെയ്തു
മറാത്തി സിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ 'ദശാവതാരം' ചിത്രത്തിന്റെ മലയാളം പതിപ്പ് ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചു. സീ സ്റ്റുഡിയോസുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ "ജയ് ഹനുമാൻ" റിലീസ് ചെയ്തു.
ഗംഭീരമായ രംഗനാടക ദൃശ്യങ്ങളോടെ പുറത്തിറക്കിയ "ജയ് ഹനുമാൻ" ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ് ആണ്. എ.വി. പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം ആണ്. പൂജ കാലേയുടെ നൃത്ത സംവിധാനത്തിൽ അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് നൃത്ത സംവിധാന ടീം. ഹനുമാൻ സ്വാമി പ്രതിനിധാനം ചെയ്യുന്ന ശക്തി, വിശ്വാസം, തീവ്രമായ ഭക്തി എന്നിവയുടെ ആവിഷ്കാരമാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിലെ "രംഗപൂജ", "ഋതുചക്രം" എന്നീ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ചരിത്രപരമായ റിലീസ്:
ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രം മലയാളം പതിപ്പായി കേരളത്തിൽ തിയേറ്റർ റിലീസായെത്തുന്നത്. മലയാളികൾ ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതെന്ന് വിതരണക്കാരായ മാക്സ് മാർക്കറ്റിംഗിന്റെ വരുൺ ഗുപ്ത വെളിപ്പെടുത്തി. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകരണമാണ് ലഭിച്ചത്.
താരനിരയും അണിയറ പ്രവർത്തകരും:
സുബോധ് ഖാനോൽക്കർ രചിച്ച് സംവിധാനം ചെയ്ത 'ദശാവതാരം' നിർമ്മിച്ചിരിക്കുന്നത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൗസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത എന്നിവരാണ് മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.
ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ: അജിത് ഭുരെ; ഛായാഗ്രഹണം: ദേവേന്ദ്ര ഗോലത്കർ; സംഗീതം, പശ്ചാത്തല സംഗീതം: എ വി.പ്രഫുൽചന്ദ്ര; എഡിറ്റർ: ഫൈസൽ മഹാദിക്; ഗാനരചന, സംഭാഷണം: ഗുരു താക്കൂർ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.

