കുട്ടമ്പുഴയിൽ ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം പ്രതി പിടിയിൽ
മർദ്ദനം തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മാമലക്കണ്ടം സ്വദേശിയെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടമ്പുഴ: മർദ്ദനം തടഞ്ഞതിനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതിനുമുള്ള വൈരാഗ്യത്തിൽ ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ വീട്ടിൽ എൽദോസ് (48) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ മാമലക്കണ്ടം സ്വദേശിയായ എൽദോസിനും ഭാര്യക്കുമാണ് പരിക്കേറ്റത്.
പ്രതി മറ്റൊരാളെ മർദ്ദിക്കുന്നത് കണ്ട ആവലാതിക്കാരൻ അത് തടയുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ എ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐമാരായ കെ.കെ രാജേഷ്, പി.എ സിബി, എ.എസ്.ഐമാരായ കെ.പി സജി, ഷിനോജ്, ടി.പി ജോളി, ബേസിൽ ജോസഫ്, സി.പി.ഒമാരായ എ.ജെ ജിസ്മോൻ, പി.കെ ജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
