​ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അണിയറയിൽ ഒപ്പമുള്ളത് വിദഗ്ദ്ധ സംഘം

കേരളത്തിന്റെ വികസന കുതിപ്പിന് വഴിതുറക്കുന്ന യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അണിയറയിൽ ഒരുങ്ങുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം താല്ക്കാലിക ക്യാമ്പിൽ ബജറ്റ് കരട് തയ്യാറാക്കുന്ന തിരക്കിലാണ്. 19 ന് ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും.

​ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അണിയറയിൽ ഒപ്പമുള്ളത് വിദഗ്ദ്ധ സംഘം
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പണിപ്പുരയിൽ; വി.ഡി സതീശനും സംഘവും തിരക്കിട്ട ചർച്ചകളിൽ, പ്രഖ്യാപനം 19-ന്

ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അണിയറയിൽ; ഒപ്പമുള്ളത് വിദഗ്ദ്ധ സംഘം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള യുഡിഎഫ് സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും സംഘവും. ഈ മാസം 19-ാം തീയതി നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ്, യുഡിഎഫ് സർക്കാരിന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള കൃത്യമായ മാർഗരേഖയായിരിക്കും. ദൈനംദിന ഔദ്യോഗിക തിരക്കുകൾക്കിടയിലും ബജറ്റ് നിർമ്മാണത്തിനാണ് മുഖ്യമന്ത്രി ഇപ്പോൾ പരമാവധി പ്രാധാന്യം നൽകുന്നത്.

​മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഒ.എസ്.ഡി എൻ.എസ്.കെ. ഉമേഷ്, ധനവകുപ്പ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമടങ്ങുന്ന ശക്തമായ ടീമാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്.

​ബജറ്റുമായി ബന്ധപ്പെട്ട് നൂറുകണക്കിന് നിർദേശങ്ങളും ആവശ്യങ്ങളുമാണ് ദിവസേന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവ കൃത്യമായി തരംതിരിക്കാനും മുൻഗണനാക്രമം നിശ്ചയിക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇവ പരിശോധിച്ച് ആവശ്യമായ കുറിപ്പുകൾ തയ്യാറാക്കുന്നുണ്ട്.

​മന്ത്രിമാർ, സാമ്പത്തിക വിദഗ്ദ്ധർ തുടങ്ങിയവരുമായി ഫോൺ വഴിയും നേരിട്ടും നിരന്തരമായ ആശയവിനിമയങ്ങൾ നടക്കുന്നു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളും 'ഇന്ദിര ഗ്യാരന്റി' പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ മുൻഗണനയോടെ ഇടംപിടിക്കുമെന്നാണ് സൂചന.

​ഓഫീസ് തിരക്കുകളിൽ നിന്ന് മാറി താത്കാലിക ക്യാമ്പ്

​ഔദ്യോഗിക ഓഫീസിലെ സന്ദർശക തിരക്കുകളിൽ നിന്നും മാറി, ബജറ്റ് തയ്യാറാക്കുന്നതിനായി നഗരത്തിന് പുറത്ത് താല്ക്കാലികമായി ഒരു പ്രത്യേക കേന്ദ്രം ബജറ്റ് ടീം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് അതീവ രഹസ്യ സ്വഭാവത്തോടെ ബജറ്റിന്റെ കരട് രൂപം തയ്യാറാക്കുന്നതും ആവർത്തിച്ചുള്ള പരിശോധനകളും തിരുത്തലുകളും നടത്തുന്നതും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന കഠിനമായ ജോലി പാതിരാത്രി വരെ നീളാറുണ്ട് മുഖ്യമന്ത്രി പറഞ്ഞും

​നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഈ മാസം 11-ന് മുഖ്യമന്ത്രി ഡൽഹിക്ക് തിരിക്കും. അതിനുശേഷം 12-ാം തീയതി മുതൽ വീണ്ടും ബജറ്റ് എഴുത്തിലേക്ക് കടക്കും. തുടർന്ന് 18-ാം തീയതി പ്രസ്സിലേക്ക് അച്ചടിക്കായി നൽകുന്നത് വരെ ധനവകുപ്പിനും മുഖ്യമന്ത്രിക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ് മുന്നിലുള്ളത്