​കെൽട്രോൺ, ഐ.ടി.ഐ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ഫുട്ബോൾ കോച്ച് ഒഴിവ്, ഹൈക്കോടതി ടെണ്ടർ വിവരങ്ങൾ അറിയാം

എറണാകുളം ജില്ലയിലെ പുതിയ അറിയിപ്പുകൾ. കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ, ആരക്കുഴ ഗവ. ഐ.ടി.ഐ പ്രവേശനം, കൂത്താട്ടുകുളം സ്പോർട്സ് ഡിവിഷനിൽ ഫുട്ബോൾ കോച്ച് ഒഴിവ്, കേരള ഹൈക്കോടതി ഇലക്ട്രിക്കൽ സാധനങ്ങളുടെ വിതരണത്തിനുള്ള ടെണ്ടർ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ വായിക്കാം.

​കെൽട്രോൺ, ഐ.ടി.ഐ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ഫുട്ബോൾ കോച്ച് ഒഴിവ്, ഹൈക്കോടതി ടെണ്ടർ വിവരങ്ങൾ അറിയാം
എറണാകുളം ജില്ലാ പുതിയ അറിയിപ്പുകൾ.

1-കെൽട്രോൺ നോളഡ്ജ് സെന്ററിൽ പുതിയ കോഴ്സുകൾ

​കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്കായി ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

​ബന്ധപ്പെടേണ്ട നമ്പറുകൾ: 04862-228281, 7909228182

​2. ആരക്കുഴ ഗവൺമെന്റ് ഐ.ടി.ഐ പ്രവേശനം

​ആരക്കുഴ ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രൊസ്പെക്ടസും മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

​അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: itiadmissions.kerala.gov.in

​കൂടുതൽ വിവരങ്ങൾക്ക്: det.kerala.gov.in

​ഫോൺ: 0485 2999442, 9539348420

​3. കൂത്താട്ടുകുളം സ്പോർട്സ് ഡിവിഷനിൽ ഫുട്ബോൾ കോച്ച് ഒഴിവ്

​കൂത്താട്ടുകുളം സ്പോർട്സ് ഡിവിഷനിൽ ഫുട്ബോൾ കോച്ചിന്റെ താല്ക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തെ എൻ.ഐ.എസ് ഫുട്ബോൾ കോച്ചിംഗ് ഡിപ്ലോമയോ അല്ലെങ്കിൽ സ്വദേശ/വിദേശ സർവ്വകലാശാലകളിൽ നിന്നുള്ള തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

​താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2026 ജൂൺ 23-ന് ഉച്ചയ്ക്ക് 12 മണിക്ക് കൂത്താട്ടുകുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കായിക യുവജന കാര്യ ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർ ജില്ലാ പോലീസ് മേധാവിയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

​ഫോൺ: 0484 2348244, 8547634933

​4. കേരള ഹൈക്കോടതിയിലേക്ക് ഇലക്ട്രിക്കൽ സാധനങ്ങളുടെ വിതരണത്തിന് ടെണ്ടർ

​കേരള ഹൈക്കോടതി മന്ദിരത്തിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വിവിധ ഇലക്ട്രിക്കൽ സാധനങ്ങൾ (ഫ്ലൂറസെന്റ് ട്യൂബുകൾ, എൽ.ഇ.ഡി ബൾബുകൾ, എൽ.ഇ.ഡി ട്യൂബ് ലൈറ്റുകൾ, കപ്പാസിറ്ററുകൾ തുടങ്ങിയവ) വിതരണം ചെയ്യുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു.

​അവസാന തീയതി: താൽപ്പര്യമുള്ളവർക്ക് ജൂൺ 30-ന് ഉച്ചയ്ക്ക് 2:30 വരെ ടെണ്ടറുകൾ സമർപ്പിക്കാം.