എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ് ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

​എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ് ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പേരിൽ വ്യാജ ഫോൺ കോളുകൾ; ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ

കണ്ണൂർ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെട്ട്, ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്നതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ഫോണ്‍ കോളുകളുമായി എംപ്ലോയ്‌മെന്റ് വകുപ്പിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഉദ്യോഗാർത്ഥികൾ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

​എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. ജോലിക്ക് വേണ്ടി ആരെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ സന്ദേശങ്ങളോ കോളുകളോ അയക്കുകയാണെങ്കിൽ ഉദ്യോഗാർത്ഥികൾ ഉടനടി വിവരം പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ്.

​സംശയനിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന ഔദ്യോഗിക നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

​ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0497 2700831

​തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0460 2209400

​തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2327923

​മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: 0490 2474700