സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

കുടുംബശ്രീയും DDU GKY യും ചേർന്ന് നടത്തുന്ന സൗജന്യ റസിഡൻഷ്യൽ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 30 പ്രായക്കാർക്ക് അപേക്ഷിക്കാം.

സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം
സൗജന്യ റസിഡൻഷ്യൽ തൊഴിൽ പരിശീലനം: എറണാകുളത്ത് അപേക്ഷ ക്ഷണിച്ചു; താമസവും ഭക്ഷണവും സൗജന്യം

സൗജന്യ റസിഡൻഷ്യൽ തൊഴിൽ പരിശീലനം: എറണാകുളത്ത് അപേക്ഷ ക്ഷണിച്ചു; താമസവും ഭക്ഷണവും സൗജന്യം

 എറണാകുളം:   കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ (DDU-GKY) പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് (KARD) സൗജന്യ റസിഡൻഷ്യൽ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18-നും 30-നും ഇടയിൽ പ്രായവും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുമുള്ള യുവതീ-യുവാക്കൾക്കാണ് അവസരം. ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്), എക്സിക്യൂട്ടീവ് സെക്രട്ടറി സർവീസസ്, മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്കാണ് പരിശീലനം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും.

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 9074327906, 8589973899 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.