ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ സംവിധാനം ചെയ്യുന്ന ആരംഭം ഒരു അൽബാനിയോ കഥ എന്ന ചിത്രത്തിന്റെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് പ്രകാശനം ചെയ്തു. ചിത്രം ഈ മാസം 9 ന് തിയേറ്ററുകളിലെത്തും.
ആരംഭം ഒരു അൽബാനിയോ കഥ' ഓഡിയോ റിലീസ് മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു; ചിത്രം 9-ന് തിയേറ്ററുകളിൽ
കൊച്ചി: പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'ആരംഭം ഒരു അൽബാനിയോ കഥ' എന്ന പുതിയ സിനിമയുടെ ഓഡിയോ റിലീസ് ചെയ്തു. കൊച്ചി കലൂർ ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മന്ത്രി മോൻസ് ജോസഫ്, മുതിർന്ന ചലച്ചിത്ര പ്രവർത്തകനും പ്രമുഖ ബാലസാഹിത്യകാരനുമായ തേക്കിൽകാട് ജോസഫിന് ഓഡിയോ സിഡി കൈമാറിയാണ് റിലീസ് കർമ്മം നിർവ്വഹിച്ചത്.
ഹൃദയസ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ ചിത്രം വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 9-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ. എൻ. ബേത്തൂർ, എൽദോ ഔസേപ്പ്, ജിൻസൺ മാത്യു, സംവിധായകൻ ശ്രീജിത്ത് എം. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഭിനേതാക്കളായ നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ബോസ്സ് നീലേശ്വരം, വിഘ്‌നേഷ് വാസവൻ, ഗാനരചയിതാക്കളായ സിന്ധു എസ്. കുറുപ്പ്, സുനിൽ രാമചന്ദ്രൻ തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
വനശ്രീ ക്രീയേഷൻസ്, ഒ. എം. സി. എന്റർടെയിൻമെന്റ്സ് എന്നിവയുടെ ബാനറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
ആമ്പത്തോട് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് വി. ഡി. സതീശൻ