​വ്യാജ പേരുകളിൽ ബുക്കിംഗ് ഒന്നരക്കോടിയുടെ ഫോൺ തട്ടിപ്പിൽ ഡെലിവറി ഹബ്ബ് ഇൻചാർജ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളുടെ കാഞ്ഞൂർ, കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളിൽ നിന്ന് ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.

​വ്യാജ പേരുകളിൽ ബുക്കിംഗ് ഒന്നരക്കോടിയുടെ ഫോൺ തട്ടിപ്പിൽ ഡെലിവറി ഹബ്ബ് ഇൻചാർജ് പിടിയിൽ
പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തു കുടി വീട്ടിൽ സിദ്ദിഖിനെയാണ് (31) ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

ഒൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ഒൺരക്കോടിയിലേറെ രൂപയുടെ ഫോൺ തട്ടിപ്പ്; ഡെലിവറി ഹബ്ബ് ഇൻചാർജ് അറസ്റ്റിൽ

ആലുവ: ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാളെ ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തു കുടി വീട്ടിൽ സിദ്ദിഖിനെയാണ് (31) ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​2025 ആഗസ്ത് മുതൽ ഒക്ടോബർ വരെയുള്ള കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബിലെ ഇൻ-ചാർജ് ആയിരുന്നു സിദ്ദിഖ്. പല വ്യാജ പേരുകളിൽ മൊബൈൽ ഫോണുകൾ ബുക്ക് ചെയ്ത് ഈ ഹബ്ബിൽ എത്തിച്ച ശേഷം, ഫോണുകൾ നഷ്ടപ്പെട്ടുവെന്ന് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഈ ഫോണുകൾ വിവിധ മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തി.

​കാഞ്ഞൂർ ഹബ്ബിൽ നിന്ന് മാത്രം 18 ലക്ഷത്തിലേറെ വിലവരുന്ന 38 ഫോണുകളാണ് ഇയാൾ തട്ടിയെടുത്തത്. എന്നാൽ അന്വേഷണം വ്യാപിപ്പിച്ചതോടെ മറ്റ് ഡെലിവറി ഹബ്ബുകളിലും സമാന രീതിയിലുള്ള വൻ തട്ടിപ്പുകൾ നടന്നതായി പൊലീസ് കണ്ടെത്തി.

​വിവിധ ഹബ്ബുകളിലെ തട്ടിപ്പിന്റെ കണക്കുകൾ:

​മൂവാറ്റുപുഴ: 53 ലക്ഷത്തിലേറെ രൂപ

​മേക്കാട്: 48 ലക്ഷത്തിലേറെ രൂപ

​കുറുപ്പുംപടി: 40 ലക്ഷത്തിലേറെ രൂപ

​കാഞ്ഞൂർ: 18 ലക്ഷത്തിലേറെ രൂപ

​ഈ ഹബ്ബുകൾ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പുകളിലൂടെ ആകെ ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

​ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ ടി.കെ. വർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ, സീനിയർ സി.പി.ഒമാരായ ലിജോ ജോസ്, പി.കെ. ദിനേശൻ, സി.പി.ഒ ആൽബിൻ പീറ്റർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.