വികസിത് ഭാരത് ക്വിസ് 2026 പ്രധാനമന്ത്രിയെ നേരിൽ കാണാം

കേന്ദ്ര യുവജനക്ഷേമ മന്ത്രാലയത്തിന്റെ വികസിത് ഭാരത് ക്വിസ് 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

വികസിത് ഭാരത് ക്വിസ് 2026 പ്രധാനമന്ത്രിയെ നേരിൽ കാണാം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

വികസിത് ഭാരത് ക്വിസ്: വിദ്യാർഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം

 തിരുവനന്തപുരം: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയവും മൈ ഭാരത് (MY Bharat) പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് ക്വിസ് 2026'-ലേക്ക് വിദ്യാർഥികൾക്ക് അപേക്ഷ ക്ഷണിച്ചു. ക്വിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 2027 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും.

​ബി.ടെക്, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, ഐ.ടി.ഐ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

​താൽപ്പര്യമുള്ളവർക്ക് mybharat.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

കൂടുതൽ വിവരങ്ങൾക്ക് 0477 2236542 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.