ആ ഓർമ്മകൾക്ക് പ്രണാമം പി.എൻ. പണിക്കരുമായുള്ള ആത്മബന്ധം പങ്കുവെച്ച് കല്ലേലി രാഘവൻ പിള്ള

ജില്ലാതല വായനദിന വായനമാസാചരണ ഉദ്ഘാടനത്തിന് മുന്നോടിയായി ഗാന്ധിയൻ കല്ലേലി രാഘവൻ പിള്ളയുടെ വസതിയിൽ വായനദീപം തെളിയിച്ചു.

ആ ഓർമ്മകൾക്ക് പ്രണാമം പി.എൻ. പണിക്കരുമായുള്ള ആത്മബന്ധം പങ്കുവെച്ച് കല്ലേലി രാഘവൻ പിള്ള
കല്ലേലി രാഘവൻ പിളള വായനദീപം തെളിച്ചപ്പോൾ

​വായനമാസാചരണം: ആലപ്പുഴയുടെ ഗുരുനാഥന് മുന്നിൽ വായനദീപം തെളിച്ചു

ആലപ്പുഴ: സംസ്ഥാന വായനദിന - വായനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ആലപ്പുഴയുടെ ഗുരുനാഥനും പ്രമുഖ ഗാന്ധിയനുമായ കല്ലേലി രാഘവൻ പിള്ളയുടെ വസതിയിൽ വായനദീപം തെളിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

​അക്ഷരവെളിച്ചം സമൂഹത്തിൽ ഒരുപോലെ പടരുവാൻ താൻ നിമിത്തമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖ എഴുത്തുകാരൻ കൂടിയായ കല്ലേലി രാഘവൻ പിള്ള പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി. എൻ. പണിക്കരുമായുള്ള തന്റെ ആത്മബന്ധവും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം ഈ വേളയിൽ അനുസ്മരിച്ചു.

​തുടർന്ന് അദ്ദേഹം ഭാരവാഹികൾക്ക് വായനദീപം കൈമാറി. ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ദീപ ജെയിംസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ് എന്നിവർ ചേർന്ന് കല്ലേലി രാഘവൻ പിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററും പ്രേരക്മാരും ചേർന്നാണ് വായനദീപം ഏറ്റുവാങ്ങിയത്.

​പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. നാസർ, ഡോ. എൻ. ആർ. ചിത്ര, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എസ്. ലേഖ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി. എസ്. സജിമോൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

.