കേരളപ്പിറവി ആഘോഷം കേരള ഹൗസിൽ മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകാരന്മാർ
ന്യൂഡൽഹി കേരള ഹൗസിലെ കേരളപ്പിറവി ആഘോഷങ്ങളുടെ മൂന്നാം ദിനത്തിൽ 150 ലധികം കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തിന്റെ വിശേഷങ്ങൾ വായിക്കാം.
കേരളപ്പിറവി ആഘോഷം: മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകാരന്മാർ
ന്യൂഡൽഹി: ഡൽഹി കേരള ഹൗസിൽ നടന്നു വരുന്ന കേരളപ്പിറവി ആഘോഷങ്ങളുടെ മൂന്നാം ദിനം നാനാവിധ കലാപരിപാടികളാൽ സമൃദ്ധമായി. ഡൽഹിയിലെ വിവിധ പ്രവാസി സാംസ്കാരിക കൂട്ടായ്മകളിൽ നിന്നായി നൂറ്റൻപതോളം കലാകാരന്മാരാണ് മൂന്നാം ദിനത്തിൽ വേദിയിലെത്തിയത്.
എൻ.എസ്.എസ്. മെഹ്റോളി അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിയോടെയാണ് മൂന്നാം ദിനത്തിലെ കലാസന്ധ്യയ്ക്ക് തുടക്കമായത്. തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി.
നൃത്താലയ ഡൽഹി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ബാലഗോകുലം ആശ്രം അവതരിപ്പിച്ച 'കേരളദർശനം' സംഘനൃത്തം, സൊസൈറ്റി ഫോർ സ്റ്റുഡന്റ്സ് വെൽഫെയറിന്റെ ഒപ്പന, കലാക്ഷിതി ഡൽഹിയുടെ ഭരതനാട്യം, ചാവറ കൾച്ചറൽ സെന്റർ അവതരിപ്പിച്ച വില്ലടിച്ചാൻപാട്ട്, ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡെവലപ്മെന്റിന്റെ മാർഗ്ഗംകളി എന്നിവ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കൂടാതെ സരസ്വതി നാട്യാലയ, ഡൽഹി മലയാളി അസോസിയേഷൻ (DMA) ദ്വാരക എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസുകൾ, എൻ.എസ്. ആശ്രത്തിന്റെ വഞ്ചിപ്പാട്ട്, എറണാകുളം കൂട്ടായ്മയുടെ മുടിയാട്ടം, നവോദയം ദ്വാരകയുടെ കോമഡി സ്കിറ്റ്, ഡി.എം.എ. മയൂർ വിഹാർ ഫേസ് 3 അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് തുടങ്ങിയവയും വേദിക്ക് മാറ്റുകൂട്ടി.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ കലാകാരന്മാരെ വേദിയിലേക്ക് ക്ഷണിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. നെടുമങ്ങാട് എം.എൽ.എ. ജി.ആർ. അനിൽ ചടങ്ങിൽ പങ്കെടുത്ത് കലാകാരന്മാർക്ക് പ്രോത്സാഹനമേകി.
ആഘോഷങ്ങളുടെ നാലാം ദിനമായ ഇന്ന് (നവംബർ 4, 2026) വൈകിട്ട് 6 മണിക്ക് കേരള ഹൗസ് ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരക്കുന്ന പ്രത്യേക കലാപരിപാടികൾ അരങ്ങേറും.
തൊഴിൽദാതാക്കളും സംരംഭകരുമാകാൻ വിദ്യാർഥികൾ മുന്നോട്ടുവരണം മന്ത്രി റോജി എം. ജോൺ
കേരളപ്പിറവി ആഘോഷം കേരള ഹൗസിൽ മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകാരന്മാർ
പൊതുവിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വേർതിരിവുകൾ ഉണ്ടാകാൻ പാടില്ല മന്ത്രി എൻ. ഷംസുദ്ദീൻ
പൊതുവിദ്യാലയങ്ങളിൽ 3, 6 ക്ലാസുകളിൽ പ്രത്യേക പഠന വിലയിരുത്തൽ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ
ബീമാപള്ളി ഉറൂസ് നവംബർ 11 മുതൽ 21 വരെ
വെട്ടുകാട് തിരുനാൾ ലഹരി പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് മന്ത്രി സി പി ജോൺ