വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ

എറണാകുളത്ത് ലാവണ്യം 2026 ഓണാഘോഷ പരിപാടി മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെൻഷനുകളും ഉത്സവബത്തകളും കൃത്യമായി നൽകിയും സപ്ലൈകോ വഴി വിലക്കയറ്റം നിയന്ത്രിച്ചും ഓണാഘോഷം സംതൃപ്തമാക്കാൻ സർക്കാർ മുൻകൈയെടുത്തതായി മന്ത്രി പറഞ്ഞു.

വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ
എറണാകുളം ജില്ലയുടെ ഓണാഘോഷമായ ‘ലാവണ്യം 2026’ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ തുടക്കം. ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.
വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ
വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ
വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ
വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ
വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട് മന്ത്രി റോജി എം. ജോൺ

വിപുലമായ ജനകീയ പരിപാടികളുമായി സർക്കാർ മുന്നോട്ട്: മന്ത്രി റോജി എം. ജോൺ

ലാവണ്യം 2026 ന് തിരി തെളിഞ്ഞു

കൊച്ചി: ഓണക്കാലം സംസ്ഥാനത്തെ സാധാരണക്കാർക്ക് യാതൊരു പ്രയാസവുമില്ലാതെ ആഘോഷിക്കാനുള്ള വിപുലമായ പദ്ധതികളും ആനുകൂല്യങ്ങളുമാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പ്രസ്താവിച്ചു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടിയായ 'ലാവണ്യം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഓണം ഏറ്റവും ഗംഭീരമാക്കാൻ സാധാരണക്കാരുടെ കൈകളിൽ നേരിട്ട് പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേമപെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി 1105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, പെൻഷൻ ലഭിക്കുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരടങ്ങുന്ന 3.68 ലക്ഷത്തോളം കുടുംബങ്ങൾക്ക് 1,200 രൂപ വീതം ഉത്സവബത്ത നൽകി. കൂടാതെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമുള്ള ബോണസുകളും ഉത്സവബത്തകളും പൂർണ്ണമായി അനുവദിച്ചിട്ടുണ്ട്.

​ലോട്ടറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഉത്സവബത്ത 1,000 രൂപയായി വർദ്ധിപ്പിച്ചു. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള 'ആശ്വാസകിരണം' പദ്ധതി തുക 600 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കോടി വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വർഷങ്ങൾക്ക് ശേഷം ഓണം അലവൻസും സാലറി അഡ്വാൻസും നൽകാനായി. കയർ തൊഴിലാളികൾ, പ്രവാസി ക്ഷേമ പെൻഷൻ വിതരണം എന്നിവയ്ക്കായി 32 കോടി രൂപ അനുവദിച്ചതിനൊപ്പം ഓണക്കിറ്റുകളുടെ വിതരണം 100 ശതമാനവും സമയബന്ധിതമായി പൂർത്തിയാക്കി.

​ഹരിതകർമ്മസേന അംഗങ്ങൾക്ക് ഉത്സവബത്ത 1,500 രൂപയായി ഉയർത്തി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചു. പോലീസുകാരുടെ ഡ്യൂട്ടി അലവൻസ് 500 രൂപയിൽ നിന്ന് 1,000 രൂപയായി ഇരട്ടിയാക്കി. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനായി സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി നടത്തുന്ന വിപണികൾക്ക് റെക്കോർഡ് വിൽപ്പനയാണ് ലഭിക്കുന്നത്. സഹകരണ മേഖലയിലൂടെയും വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിലും ജനങ്ങൾക്ക് യാതൊരു പ്രയാസവുമില്ലാതെ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

​ചടങ്ങിൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് ചെയർപേഴ്‌സൺ ഡോ. പി. എ. മേരി അനിതയെ മന്ത്രി ആദരിച്ചു. ടി. ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ നഗരസഭ ഡെപ്യൂട്ടി മേയർ, വി. ആർ. സുധീർ, കൗൺസിലർ കെ. വി. പി. കൃഷ്‌ണകുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. അജീഷ് കുമാർ, എ.ഡി.എം കെ. മനോജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ, എം. പി. ശിവദത്തൻ, സൗമിനി ജെയിൻ, ജിസ്മി ജെറാൾഡ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.

​ആദ്യദിനത്തിൽ ശിങ്കാരിമേളം, കൃഷ്‌ണപ്രിയ രേഷിന്റെ സോപാനസംഗീതം, ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് എന്നിവ അരങ്ങേറി. കനത്ത മഴമൂലം മാറ്റിവെച്ച സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ഷോ ഓഗസ്റ്റ് 27-ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു