ഓണവിളംബരവുമായി തലസ്ഥാന നഗരിയിൽ സൈക്കിൾ റാലി
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേരുന്ന ഓണം വാരാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് സൈക്കിൾ റാലി സംഘടിപ്പിച്ചു. എം. ആർ. ബൈജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
ഓണം വാരാഘോഷം: തിരുവനന്തപുരത്ത് ആവേശം വിതറി സൈക്കിൾ റാലി
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷത്തിന്റെ വിളംബരമറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണ്ണാഭമായ സൈക്കിൾ റാലി നടന്നു. ഓണം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. ആർ. ബൈജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച റാലി മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സമാപിച്ചു. നൂറോളം സൈക്ലിസ്റ്റുകളാണ് നഗരത്തിന് ആവേശമായ റാലിയിൽ അണിനിരന്നത്.
മുൻവർഷങ്ങളേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് എം.ആർ. ബൈജു എം.എൽ.എ പറഞ്ഞു. വാരാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലൂടെയും പതാക ഘോഷയാത്ര കടന്നുപോകും. ആഗസ്റ്റ് 21, 22, 23 തീയതികളിലാണ് പതാക ഘോഷയാത്ര നിശ്ചയിച്ചിരിക്കുന്നത്.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവ വഴി രജിസ്റ്റർ ചെയ്ത കായികപ്രേമികളാണ് റാലിയിൽ പങ്കെടുത്തത്. കെ.ടി.ഡി.സി, ഡി.ടി.പി.സി, നശാ മുക്ത് ഭാരത് അഭിയാൻ, ഫിറ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സംഘാടനം.
ചടങ്ങിൽ പാളയം കൗൺസിലർ ഷേർലി എസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ 
