ശബരിമല സ്വർണ്ണക്കൊള്ള നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ തന്ത്രിയുടെ അറസ്റ്റിലും അന്വേഷണത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ. സഭാനടപടികൾ സ്തംഭിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ തന്ത്രിയുടെ അറസ്റ്റിലും അന്വേഷണത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ. സഭാനടപടികൾ സ്തംഭിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ ബഹളം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

​തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ തടസ്സപ്പെടുകയും സഭ ഇന്നത്തേക്ക് പിരിഞ്ഞതായും സ്പീക്കർ അറിയിച്ചു. സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും അന്വേഷണം നിഴൽയുദ്ധമാണെന്നും കെ. ബാബു ആരോപിച്ചു.

​പ്രതികളെ സംരക്ഷിക്കുന്നു: കെ. ബാബു

തന്ത്രിയെ അറസ്റ്റ് ചെയ്തത് മതിയായ തെളിവുകളില്ലാതെയാണെന്ന് സഭയിൽ കെ. ബാബു പറഞ്ഞു. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സഭാ നടപടികളുമായി ഇനി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രധാന പ്രതികളെ രക്ഷപ്പെടുത്താൻ തന്ത്രിയെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​വിമർശനം ഹൈക്കോടതിക്കെതിരെന്ന് പി. രാജീവ്

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ് മറുപടി നൽകി. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ വിമർശനം കോടതിക്ക് എതിരെയാണ്. അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിക്കുന്നില്ലെന്നും, അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തന്ത്രിക്ക് പ്രത്യേക നിയമമില്ല: എം.ബി. രാജേഷ്

തന്ത്രിക്ക് നിയമപരമായി മറ്റ് പ്രതികളെപ്പോലെയുള്ള അവകാശങ്ങൾ മാത്രമേയുള്ളൂ എന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തന്ത്രിക്ക് വേണ്ടി ബിജെപിയും യുഡിഎഫും സഭയ്ക്ക് പുറത്ത് വക്കീലന്മാരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള 'സുവർണ്ണ അവസരമാണ്' പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി ആരോപിച്ചു.