മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി പ്രതിമാസം 1000 രൂപ സ്കോളർഷിപ്പിന് അപേക്ഷിക്കാം
മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി: പ്രതിമാസം 1000 രൂപ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: സംസ്ഥാനത്തെ യുവതീ-യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനും മത്സരപരീക്ഷാ പഠനത്തിനുമായി സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
യോഗ്യതകൾ:
പ്രായം: 18 നും 30 നും ഇടയിൽ.
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം പൂർത്തിയായിരിക്കണം.
വരുമാന പരിധി: കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കേണ്ട വിധം:
വിവിധ തൊഴിൽ നൈപുണ്യ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. നൈപുണ്യ പരിശീലനം നടത്തുന്നവർ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റോ സത്യവാങ്മൂലമോ ഹാജരാക്കണം. മത്സര പരീക്ഷാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ച രേഖകൾ സമർപ്പിക്കണം.
താല്പര്യമുള്ളവർ www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0484-2422458.

