ബാർബർ ഷോപ്പ്, സലൂൺ നവീകരണ ധനസഹായം

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ബാർബർ ഷോപ്പുകൾ, യൂനിസെക്സ് സലൂണുകൾ എന്നിവ നവീകരിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ആണ് അവസാന തീയതി.

ബാർബർ ഷോപ്പ്, സലൂൺ നവീകരണ ധനസഹായം
ബാർബർ ഷോപ്പ്, സലൂൺ നവീകരണ ധനസഹായം: അപേക്ഷ ക്ഷണിച്ചു; പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം

ബാർബർ ഷോപ്പ്, സലൂൺ നവീകരണത്തിന് സർക്കാരിന്റെ ധനസഹായം: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഇടുക്കി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത ബാർബർമാർക്കും സലൂൺ ഉടമകൾക്കും തങ്ങളുടെ തൊഴിലിടങ്ങൾ ആധുനികവത്കരിക്കുന്നതിനായി ധനസഹായ പദ്ധതി പ്രഖ്യാപിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ്. 2026-27 വർഷത്തെ 'ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം' പദ്ധതി പ്രകാരം ബാർബർഷോപ്പ്, യൂനിസെക്സ് സലൂൺ എന്നിവ നവീകരിക്കുന്നതിനാണ് സഹായം ലഭ്യമാക്കുന്നത്. യോഗ്യരായ വ്യക്തികളിൽ നിന്നും ഓൺ ലൈനായി അപേക്ഷ ക്ഷണിച്ചു.

​യോഗ്യതകളും മുൻഗണനയും

​വരുമാന പരിധി: അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

പ്രായപരിധി: 60 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രവൃത്തിപരിചയം: കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും, നിലവിൽ ഈ തൊഴിൽ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

​എങ്ങനെ അപേക്ഷിക്കാം?

​താല്പര്യമുള്ള അപേക്ഷകർ www.bwin.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് പോർട്ടൽ മുഖേന വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺ ലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

​വിജ്ഞാപനത്തിന്റെ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2983130 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.