​കോട്ടയം നസീറിനും എം.എ. നിഷാദിനും രൂപസാദൃശ്യമുണ്ടോ സാദത്ത് സൈനുദ്ദീൻ ചിത്രത്തിലേക്ക് യുവതാരങ്ങളെ തേടുന്നു

​ചിത്രത്തിൽ കോട്ടയം നസീർ, എം.എ. നിഷാദ് എന്നിവരുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ അനുയോജ്യരായ പുതുമുഖങ്ങളെ തേടിക്കൊണ്ടുള്ള കാസ്റ്റിംഗ് കോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു

​കോട്ടയം നസീറിനും എം.എ. നിഷാദിനും രൂപസാദൃശ്യമുണ്ടോ സാദത്ത് സൈനുദ്ദീൻ ചിത്രത്തിലേക്ക് യുവതാരങ്ങളെ തേടുന്നു
​കോട്ടയം നസീറിനും എം.എ. നിഷാദിനും രൂപസാദൃശ്യമുണ്ടോ സാദത്ത് സൈനുദ്ദീൻ ചിത്രത്തിലേക്ക് യുവതാരങ്ങളെ തേടുന്നു

​കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. വില്യം & കെയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളായ കോട്ടയം നസീറും എം.എ. നിഷാദും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

​ചിത്രത്തിൽ കോട്ടയം നസീർ, എം.എ. നിഷാദ് എന്നിവരുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ അനുയോജ്യരായ പുതുമുഖങ്ങളെ തേടിക്കൊണ്ടുള്ള കാസ്റ്റിംഗ് കോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 18-നും 20-നും ഇടയിൽ പ്രായമുള്ള, ഈ താരങ്ങളുമായി രൂപസാദൃശ്യമുള്ള യുവാക്കൾക്കാണ് അവസരം.

​അഭിനയ മോഹമുള്ളവർ തങ്ങളുടെ ക്ലോസ് അപ്പ്, ഫുൾ സൈസ് ഫോട്ടോകൾ 9447716919 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴിയോ, writerjubin@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ അയക്കാവുന്നതാണ്. മികച്ച പ്രതിഭകൾക്ക് മലയാള സിനിമയുടെ ഭാഗമാകാനുള്ള സുവർണ്ണാവസരമാണിത്.