​മൈൻഡ് റീഡിംഗും മെന്റലിസവും പ്രമേയം ക്രൈം ത്രില്ലർ ഡോ. ബെന്നറ്റ് മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്

മൈൻഡ് റീഡിംഗും മെന്റലിസവും പ്രമേയമാക്കി ടി.എസ്. സാബു സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ഡോ. ബെന്നറ്റ് മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്. ജിൻസ് ജോയ്, ഡോ. രജിത്ത് കുമാർ, കോട്ടയം നസീർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​മൈൻഡ് റീഡിംഗും മെന്റലിസവും പ്രമേയം ക്രൈം ത്രില്ലർ ഡോ. ബെന്നറ്റ് മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്
​മലയാള സിനിമയിൽ വേറിട്ട പരീക്ഷണം; മൈൻഡ് റീഡിംഗും മെന്റലിസവും പ്രമേയമാക്കി ഒരുങ്ങുന്ന ക്രൈം ത്രില്ലർ ‘ഡോ. ബെന്നറ്റ്’ മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്

​കൊച്ചി: മലയാള ചലച്ചിത്ര ലോകത്ത് ഇതുവരെ പരീക്ഷിക്കാത്ത പ്രമേയവുമായി പുതിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ എത്തുന്നു. പൂർണ്ണമായും മൈൻഡ് റീഡിംഗ് (Mind Reading), മെന്റലിസം (Mentalism) എന്നിവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ഡോ. ബെന്നറ്റ്’ എന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

​അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമ്മിച്ച് റ്റി.എസ് സാബു സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം, മെന്റലിസ്റ്റ് ഷമീറിന്റെ കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നിഗൂഢതകളും സസ്പെൻസും നിറഞ്ഞ ഒരു സിനിമാ അനുഭവം എന്നതിലുപരി, മെന്റലിസം എന്ന കലയെ സിനിമയുടെ മുഖ്യ പ്രമേയമാക്കുന്നു എന്നതാണ് ഡോ. ബെന്നറ്റിന്റെ പ്രത്യേകത.

​വലിയ താരനിരയും അണിയറയിലെ കരുത്തും

ജിൻസ് ജോയ്, ആയിഷ സീനത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കോട്ടയം നസീർ, ജിനീഷ് ജോയ്, ദിവ്യ നായർ, ജയകൃഷ്ണൻ, ഷാജു ശ്രീധർ, മധു കലാഭവൻ, മറിമായം റിയാസ് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മധു കലാഭവൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

​സാങ്കേതിക മികവ്

എബി രവീന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം (DOP) നിർവ്വഹിച്ചിരിക്കുന്നത്. 'സക്സ് 4' എന്ന സംഗീത കൂട്ടുകെട്ട് പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നു. സനൽ അനിരുദ്ധൻ എഡിറ്റിംഗും മനോജ് അങ്കമാലി മേക്കപ്പും കൈകാര്യം ചെയ്യുന്നു. മറ്റ് അണിയറ പ്രവർത്തകർ: വേലു വാഴയൂർ (കല), ബുസി ബേബി ജോൺ (കോസ്റ്റ്യൂം), റോബിൻ ടോം (ആക്ഷൻ), ദിലീപ് ചാമകാല (പ്രൊഡക്ഷൻ കൺട്രോളർ), ജസ്റ്റിൻ കൊല്ലം (പ്രൊഡക്ഷൻ മാനേജർ), മനു പി മാമച്ചൻ (ഫിനാൻസ് കോഡിനേറ്റർ).

​മനോജ് മാത്യു സൗണ്ട് ഡിസൈനും ശരത്ത് പ്രസാദ് കളറിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ വി.എഫ്.എക്സ് ഡാവിഞ്ചി സ്റ്റുഡിയോയാണ് ചെയ്തിരിക്കുന്നത്. 123 മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് പാർട്ണർ. എസ് എഫ് സി ആഡ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്