​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നൂറിലധികം താരങ്ങൾ

രാജേഷ് ബാബു കെ. ശൂരനാട് സംവിധാനം ചെയ്യുന്ന എന്നും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള നൂറിലധികം താരങ്ങൾ ചേർന്ന് പുറത്തിറക്കി.

​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നൂറിലധികം താരങ്ങൾ
രാജേഷ് ബാബു കെ. ശൂരനാട് സംവിധാനം ചെയ്യുന്ന 'എന്നും' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള നൂറിലധികം താരങ്ങൾ ചേർന്ന് പുറത്തിറക്കി.
​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നൂറിലധികം താരങ്ങൾ
​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നൂറിലധികം താരങ്ങൾ
​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നൂറിലധികം താരങ്ങൾ

​കൊച്ചി: മലയാള സിനിമയിൽ നിർമ്മാതാവായും സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ. ശൂരനാട് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന 'എന്നും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് മലയാള സിനിമയിലെ നൂറിലധികം പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

​മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ജഗദീഷ്, ശ്വേതാ മേനോൻ, നരേൻ, വിനയ് ഫോർട്ട്, സിജു വിൽസൺ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് വിഷു ദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. പെർഫ്യൂം, ഹെർ ഫ്രാഗ്രൻസ്, ബൈനറി, ഴ, ഇനി തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ഇരുപതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകുകയും ചെയ്ത രാജേഷ് ബാബു തന്നെയാണ് 'എന്നും' എന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

​വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മുന്ന സൈമൺ, സുധീഷ്, ലാലി പി.എം, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി.കെ. ഗോപി തുടങ്ങിയവരാണ് ഗാനങ്ങൾ രചിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷനൂപ് ആണ്